മനാമ- വിവിധ ജോലികള്‍ക്കായി ബഹ് റൈനില്‍ എത്തിച്ച സ്ത്രീകളെ അനാശാസ്യത്തിനു നിര്‍ബന്ധിച്ച സംഭവത്തില്‍ നാല് പ്രവാസികള്‍ അറസ്റ്റിലായി. മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് ലഭിച്ച പരാതിയില്‍ അറസ്റ്റിലായ ഏഷ്യന്‍ വംശജരെ റിമാന്‍ഡ് ചെയ്തിരിക്കയാണ്.
ഇവരുടെ കേസ് ഹൈ ക്രിമിനല്‍ കോടതിയിലേക്ക് റഫര്‍ ചെയ്യും. ജോലികള്‍ക്കായി എത്തിച്ച സ്ത്രീകളെ ജോലി നല്‍കാതെ അനാശാസ്യത്തിന് നിര്‍ബന്ധിച്ചുവെന്നാണ് ആരോപണം. അനാശാസ്യത്തിലൂടെ പണം സമ്പാദിക്കുകയെന്ന ലക്ഷ്യത്തോടെ തന്നെയാണ് പ്രതികള്‍ സ്ത്രീകളെ ബഹ്‌റൈനില്‍ എത്തിച്ചത്. എന്നാല്‍ പ്രതികള്‍ സ്ത്രീകള്‍ക്ക് വേറെ ജോലികളാണ് വാഗ്ദാനം ചെയ്തിരുന്നത്.
പ്രതികള്‍ക്കും സ്ത്രീകള്‍ക്കും വൈദ്യപരിശോധന നടത്തി. സ്ത്രീകളെ അഭയകേന്ദ്രത്തിലേക്ക് മാറ്റി. ജനുവരി ഒമ്പതിന് കോടതി കേസില്‍ വിധി പറയും. പ്രതികള്‍ ഏഷ്യക്കാരാണ് എന്നല്ലാതെ ഏതു രാജ്യക്കാരാണന്ന വിവരം ലഭ്യമല്ല.
ഈ വാർത്ത കൂടി വായിക്കാം
ഒരാഴ്ച മുമ്പ് നാട്ടിലെത്തിയ ജിദ്ദ പ്രവാസി നിര്യാതനായി
വീഡിയോ പ്രചരിച്ചു; സൗദിയില്‍ യുവതിയെ കാറില്‍വെച്ച് ഉപദ്രവിച്ച പ്രവാസി അറസ്റ്റില്‍
അവിഹിത ബന്ധം കണ്ടു; യുവതി ഭര്‍ത്താവിന്റെ ജനനേന്ദ്രിയം മുറിച്ചെടുത്ത് ക്ലോസറ്റിലിട്ട് ഒഴുക്കി