ഒരാഴ്ച മുമ്പ് നാട്ടിലെത്തിയ ജിദ്ദ പ്രവാസി നിര്യാതനായി

മലപ്പുറം- ഒരാഴ്ച മുമ്പ് ജിദ്ദയില്‍നിന്ന് നാട്ടിലെത്തിയ പ്രവാസി ഹൃദായഘാതത്തെ തുടര്‍ന്ന് നിര്യാതനായി.
വേങ്ങര കൂരിയാട് സ്വദേശി മേലേവീട്ടിൽ അബ്ദുന്നാസര്‍ (55)  ആണ് മരിച്ചത്. ജിദ്ദ റുവൈസില്‍ താമസിച്ചിരുന്ന ഇദ്ദേഹം തനിമയുടെയും പ്രവാസി വെൽഫെയറിൻ്റേയും സജീവ പ്രവര്‍ത്തകനാണ്. രാവിലെ 9 മണി മുതൽ വെൽഫെയർ പാർട്ടി പ്രക്ഷോഭ യാത്രയിൽ പങ്കെടുത്തിരുന്നു. ഉച്ചയോടെ വീട്ടിലെത്തിയപ്പോഴാണ് നെഞ്ച് വേദന അനുഭവപ്പെട്ടത്. തുടർന്ന് സഹോദരൻ ബഷീറിനോടൊപ്പം കോട്ടക്കൽ ആശുപത്രിയിലേക്ക് പോകും വഴിയാണ് മരണം. 

മകൻ അനസ് ജിദ്ദയിലുണ്ട്. ഭാര്യ: റഫീഖ. മക്കൾ നൂഹ, സജദ,അബ്ദുല്ല,അനസ്, അദ്നാൻ, മിസ്ബ, രിദാൻ.

അദ്ദേഹത്തിൻ്റെ നിര്യാണത്തെ തുടർന്ന് വെൽഫെയർ പാർട്ടിയുടെ പ്രക്ഷോഭ ജാഥ നിർത്തിവെച്ചു. 

അബ്ദുന്നാസറിൻ്റെ നിര്യാണത്തിൽ വെൽഫെയർ പാർട്ടി വേങ്ങര മണ്ഡലം കമ്മിറ്റിയും പ്രവാസി വെൽഫെയർ സൗദി വെസ്റ്റേൺ  പ്രൊവിൻസ് കമ്മിറ്റിയും അനുശോചനം രേഖപ്പെടുത്തി. 

 

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News