ബ്രസീലിനെ സസ്‌പെന്റ് ചെയ്യാന്‍ ഫിഫ ഒരുങ്ങുന്നു

റിയോഡിജനീറോ - ബ്രസീലിന്റെ ദേശീയ ടീമിനെയും ക്ലബ്ബുകളെയും മത്സരങ്ങളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് വിലക്കുമെന്ന് ഫിഫ മുന്നറിയിപ്പ് നല്‍കി. ബ്രസീല്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ (സി.ബി.എഫ്) പ്രസിഡന്റ് എഡ്‌നാള്‍ഡൊ റോഡ്രിഗസിനെ നീക്കാനും പുതിയ തെരഞ്ഞെടുപ്പ് നടത്താനുമുള്ള നീക്കമാണ് ഫിഫയെ ചൊടിപ്പിച്ചത്. ഈ മാസം ഏഴിന് റിയോഡിജനീറോയിലെ കോടതിയാണ് എഡ്‌നാള്‍ഡോയെയും അദ്ദേഹം നിയമിച്ചവരെയും നീക്കിയത്. ബ്രസീലിലെ രണ്ട് ഉയര്‍ന്ന കോടതികള്‍ ഈ നടപടി ശരിവെച്ചു.

ഗാസയില്‍ അരലക്ഷം ഗര്‍ഭിണികള്‍ പട്ടിണിയില്‍, ഇസ്രായില്‍ സേനക്കും കനത്ത ആള്‍നാശം

VIDEO ഈത്തപ്പഴക്കുരു കൊണ്ട് തൊഴിലും ചാരിറ്റിയും പിന്നെ ലോക റെക്കോര്‍ഡും; വേറിട്ടൊരു പ്രവാസി മലയാളി

എന്നാല്‍ ഫുട്‌ബോള്‍ ഭരണത്തില്‍ പുറം ഇടപെടലുകള്‍ ഫിഫ അംഗീകരിക്കാറില്ല. നേരത്തെ സമാനമായ കാരണങ്ങള്‍ക്ക് ഇന്ത്യയെ വിലക്കിയിരുന്നു. 
30 ദിവസത്തിനകം തെരഞ്ഞെടുപ്പ് നടത്തി പുതിയ പ്രസിഡന്റിനെ കണ്ടെത്താന്‍ റിയോയിലെ കോടതി ബ്രസീലിന്റെ സ്‌പോര്‍ട്‌സ് കോടതി തലവന്‍ ഹോസെ പെര്‍ഡിസിനെ അധികാരപ്പെടുത്തിയിരുന്നു. ഇക്കാര്യത്തില്‍ നടപടിയെടുക്കാന്‍ ഫിഫയും ലാറ്റിനമേരിക്കന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷനും ജനുവരി എട്ടിന് കമ്മിഷനെ നിയമിക്കുന്നുണ്ട്. അതുവരെ ഒരു നീക്കവും പാടില്ലെന്ന് ഫിഫ മുന്നറിയിപ്പ് നല്‍കി. ലംഘിച്ചാല്‍ സസ്‌പെന്‍ഷന്‍ ഉള്‍പ്പെടെ ആലോചിക്കുമെന്നും അവര്‍ അറിയിച്ചു. 
2021ല്‍ റൊജേരിയൊ കബോക്ലൊ ലൈംഗികാരോപണങ്ങളില്‍ കുടുങ്ങി രാജി വെച്ചപ്പോഴാണ് കറുത്ത വര്‍ഗക്കാരനായ ആദ്യ പ്രസിഡന്റായി എഡ്‌നാള്‍ഡൊ ചുമതലയേറ്റത്. അദ്ദേഹത്തിന് 2026 വരെ കാലാവധിയുണ്ട്. ദേശീയ കോച്ചായി കാര്‍ലൊ ആഞ്ചലോട്ടിയെ കൊണ്ടുവരാന്‍ ബ്രസീല്‍ ശ്രമം നടത്തുന്ന സമയത്താണ് നിയമക്കുരുക്ക് അവരെ അലട്ടുുന്നത്. 2027 ലെ വനിതാ ലോകകപ്പ് നടത്താനും ബ്രസീല്‍ ശ്രമിക്കുന്നുണ്ട്. 

Latest News