കയ്‌റൊ - ഗസയില്‍ പ്രിയപ്പെട്ടവര്‍ക്കു വേണ്ടി നിലവിളിക്കുന്നവരെ മറക്കരുതെന്ന് ക്രിസ്മസ് സന്ദേശത്തില്‍ ലിവര്‍പൂള്‍ സൂപ്പര്‍ താരം മുഹമ്മദ് സലാഹ്. തന്റെ സോഷ്യല്‍ മീഡിയ പെയ്ജില്‍ സലാഹ് കറുപ്പും വെളുപ്പും ക്രിസ്മസ് ട്രീയുടെ ചിത്രത്തോടെയാണ് വൈകാരികമായ സന്ദേശം ഈജിപ്ത് താരം പോസ്റ്റ് ചെയ്തത്.
അതിക്രൂരമായ യുദ്ധമാണ് അരങ്ങേറുന്നത്. ഗസയില്‍ മരണവും നാശവും പെയ്യുകയാണ്. വിങ്ങുന്ന ഹൃദയത്തോടെയാണ് ഇത്തവണ ക്രിസ്മസ് വന്നണയുന്നത്. പ്രിയപ്പെട്ടവരുടെ നഷ്ടത്തില്‍ ദുഃഖാര്‍ത്തരായ കുടുംബങ്ങളുടെ വേദന പങ്കുവെക്കുകയാണ്. ദയവു ചെയ്ത് അവരെ മറന്നുപോവരുത്, അവരുടെ വേദന സാധാരണസംഭവമായി തള്ളിക്കളയരുത് -സലാഹ് എഴുതി.
സലാഹിനെ 6.30 കോടി പേര്‍ ഇന്‍സ്റ്റഗ്രാമിലും 1.9 കോടി പേര്‍ എക്‌സിലും ഫോളോ ചെയ്യുന്നുണ്ട്. ഗസയിലെ ജനങ്ങള്‍ക്കായി വലിയ തുക സലാഹ് സംഭാവന ചെയ്തിട്ടുണ്ടെന്ന് ഈജിപ്ഷ്യന്‍ റെഡ് ക്രസന്റ് ഒക്ടോബറില്‍ വെളിപ്പെടുത്തിയിരുന്നു. ഒക്ടോബറിലും സലാഹ് ഇസ്രായിലി നരമേധത്തിനെതിരെ പ്രതികരിച്ചിരുന്നു. കൂട്ടക്കുരുതി നിര്‍ത്തണമെന്നും ഗസയിലേക്ക് അടിയന്തര സഹായം എത്തിക്കണമെന്നും അന്ന് ആവശ്യപ്പെട്ടു.
ഗാസയില്‍ അരലക്ഷം ഗര്‍ഭിണികള്‍ പട്ടിണിയില്‍, ഇസ്രായില്‍ സേനക്കും കനത്ത ആള്‍നാശം
VIDEO ഈത്തപ്പഴക്കുരു കൊണ്ട് തൊഴിലും ചാരിറ്റിയും പിന്നെ ലോക റെക്കോര്‍ഡും; വേറിട്ടൊരു പ്രവാസി മലയാളി






