മലയാളി യുവാവ് ദുബായില്‍ 104 കി.മീ നഗ്നപാദനായി ഓടി

ദുബായ്- മലയാളി യുവാവ് യു.എ.ഇയിലെ ദുബായില്‍ 104 കിലോമീറ്റര്‍ നഗ്നപാദനായി ഓടി. 'ബെയര്‍ഫൂട്ട് മല്ലു' എന്നറിയപ്പെടുന്ന ആകാശ് നമ്പ്യാറാണ് കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ച് അവബോധം വളര്‍ത്തനായി ചെരിപ്പോ ഷൂവോ ധരിക്കാതെ ദുബായില്‍ ഓടിയത്.
അള്‍ട്രാമാരത്തണ്‍ ഓട്ടക്കാരന്‍17 മണിക്കൂറും 20 മിനിറ്റും കൊണ്ടാണ് 104 കിലോമീറ്റര്‍  പിന്നിട്ടത്. ലവ് ലേക്കില്‍ നിന്ന് ആരംഭിച്ച അദ്ദേഹത്തിന്റെ ഓട്ടം അര്‍ദ്ധരാത്രിയോടെ ബുര്‍ജ് ഖലീഫയില്‍ അവസാനിച്ചു.
രാത്രിയില്‍ അവസാന ഭാഗം ഒഴികെ താന്‍ നഗ്‌നപാദനായാണ് ഓടിയതെന്ന് ബംഗളൂരുവില്‍ താമസമാക്കിയ മലയാളി യുവാവ് പറഞ്ഞു.

ഈ വാർത്തകളും വായിക്കാം

VIDEO പ്രവാസി ഭര്‍ത്താവ് ശരീരഭാഗങ്ങള്‍ കാണിക്കാന്‍ ആവശ്യപ്പെടുമ്പോള്‍; പതിയിരിക്കുന്ന അപകടം

അമേരിക്കയും ബൈഡനും പാഠം പഠിച്ചു തുടങ്ങിയോ; കൂടുതല്‍ ഒറ്റപ്പെടുന്നു

മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ രാജിവെച്ചു

സ്മൃതി ഇറാനിയെ സ്വവര്‍ഗ പ്രേമം പഠിപ്പിച്ച് സുപ്രിയയും പ്രിയങ്കയും

Latest News