പാള്‍ - ദക്ഷിണാഫ്രിക്കക്കെതിരായ നിര്‍ണായകമായ മൂന്നാം ഏകദിന ക്രിക്കറ്റ് മത്സരത്തില്‍ സഞ്ജു സാംസണിന്റെ കന്നി ശതകത്തില്‍ ഇന്ത്യ മുന്നേറുന്നു. ഇതിനു മുമ്പുള്ള 15 ഏകദിനങ്ങളില്‍ സഞ്ജുവിന്റെ ഉയര്‍ന്ന സ്കോര്‍ 86 നോട്ടൗട്ടായിരുന്നു. ഇന്ത്യ 44 ഓവറില്‍ 225 റണ്‍സെടുത്തു. സഞ്ജു 110 പന്തില്‍ രണ്ട് സിക്സറും ആറ് ബൗണ്ടറിയും സഹിതമാണ് സെഞ്ചുറിയിലെത്തിയത്. തുടക്കത്തില്‍ സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്യാനാവാതെ പരുങ്ങിയെങ്കിലും തിലക് വര്‍മ (77 പന്തില്‍ 52) ഒരു സി്കസറും അഞ്ച് ബൗണ്ടറിയും സഹിതം ആദ്യമായി അര്‍ധ ശതകം തികച്ചു. തിലകിനെ സ്പിന്നര്‍ കേശവ് മഹാരാജ് പുറത്താക്കി. മഹാരാജിനെ സിംഗിളിന് പായിച്ചാണ് സഞ്ജു സെഞ്ചുറി തികച്ചത്. ഡ്രസ്സിംഗ് റൂമിനു നേരെ മസിലു കാട്ടി ആഘോഷിച്ചു.
പാളിലെ ബോളണ്ട് പാര്‍ക്കില്‍ മൂന്നാമതും ടോസ് നേടിയ ദക്ഷിണാഫ്രിക്ക സന്ദര്‍ശകരെ ബാറ്റിംഗിനയക്കുകയായിരുന്നു. അരങ്ങേറ്റത്തില്‍ രജത് പട്ടിധാര്‍ മൂന്നാം മത്സരം കളിക്കുന്ന സായ് സുദര്‍ശനൊപ്പം ഓപണ്‍ ചെയ്തു. ഇരുവരും ഏഴാം ഓവര്‍ പിന്നിടും മുമ്പെ പുറത്തായി. ക്യാപ്റ്റന്‍ കെ.എല്‍ രാഹുലിനും അധികം വാഴാനിയില്ല. എന്നാല്‍ ഒരറ്റം ഭദ്രമാക്കിയ സഞ്ജു 66 പന്തില്‍ അര്‍ധ ശതകം പിന്നിട്ടു.
മൂന്ന് ബൗണ്ടറിയും ഒരു സിക്സറുമായി കുതിച്ച പട്ടിധാറെ (16 പന്തില്‍ 22) നാന്ദ്രെ ബര്‍ഗര്‍ ബൗള്‍ഡാക്കി. ആദ്യ രണ്ട് മത്സരത്തിലും അര്‍ധ ശതകം പിന്നിട്ട സായ് സുദര്‍ശനെ (16 പന്തില്‍10) ബ്യൂറന്‍ ഹെന്‍ഡ്രിക്സ് വിക്കറ്റിന് മുന്നില്‍ കുടുക്കി.
കൂടുതല്‍ വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
സഞ്ജുവും രാഹുലും (35 പന്തില്‍ 21) മൂന്നാം വിക്കറ്റിലെ 52 റണ്‍സ് കൂട്ടുകെട്ടോടെ ഇന്നിംഗ്് കെട്ടിപ്പടുക്കാന്‍ ശ്രമിച്ചു. നിര്‍ഭാഗ്യകരമായ രീതിയിലാണ് രാഹുല്‍ പുറത്തായത്. പാഡില്‍ തട്ടി ബാറ്റിലേക്ക് തെറിച്ച പന്ത് വിക്കറ്റ്കീപ്പര്‍ പിടിക്കുകയായിരുന്നു.
ഇന്ത്യ രണ്ട് മാറ്റങ്ങള്‍ വരുത്തി. പരിക്കേറ്റ ഋതുരാജ് ഗെയ്കവാദിനു പകരമാണ് പട്ടിധാര്‍ കളിച്ചത്. കുല്‍ദീപ് യാദവിന് വിശ്രമം നല്കി വാഷിംഗ്ടണ്‍ സുന്ദറിന് അവസരം നല്കി.
ആദ്യ മത്സരം 200 പന്ത് ശേഷിക്കെ എട്ട് വിക്കറ്റിന് ഇന്ത്യ ജയിച്ചപ്പോള്‍ രണ്ടാം മത്സരത്തില്‍ എട്ട് വിക്കറ്റിന്റെ അനായാസ ജയത്തോടെ ദക്ഷിണാഫ്രിക്ക തിരിച്ചടിച്ചു. ആദ്യ കളിയില്‍ ഇന്ത്യയുടെ അര്‍ഷദീപ് സിംഗും അവേഷ് ഖാനും അരങ്ങുവാണപ്പോള്‍ നാന്ദ്രെ ബര്‍ഗറും ബ്യൂറന്‍ ഹെന്‍ഡ്രിക്സും രണ്ടാമത്തെ കളിയില്‍ ഇന്ത്യന്‍ ബാറ്റിംഗിന്റെ നടുവൊടിച്ചു.
ഇന്ത്യ ഒരിക്കലേ ദക്ഷിണാഫ്രിക്കയില്‍ ഏകദിന പരമ്പര ജയിച്ചിട്ടുള്ളൂ, 2018ല്‍.






