വൃക്ക ദാനം ചെയ്ത കാര്യം അറിയിച്ചു; സൗദിയിലുള്ള ഭര്‍ത്താവ് തലാഖ് ചൊല്ലിയതായി പരാതി

ലഖ്‌നൗ- വൃക്ക ദാനം ചെയ്ത വിവരം അറിയിച്ചതിന് പിന്നാലെ സൗദിയിലുള്ള ഭര്‍ത്താവ് യുവതിയെ മുത്തലാഖ് ചൊല്ലിയതായി പരാതി. ഉത്തര്‍പ്രദേശിലെ ബെയ്‌റഹി ഗ്രാമത്തിലാണ് സംഭവം.
സഹോദരന്‍ അസുഖ ബാധിതനായതിനെ തുടര്‍ന്നാണ്  യുവതി വൃക്ക ദാനം ചെയ്തത്. ഇക്കാര്യം സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവിനെ യുവതി വാട്‌സാപ്പിലൂടെ അറിയിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഭര്‍ത്താവ് തലാഖ് ചൊല്ലിയതെന്ന് പറയുന്നു. സംഭവത്തില്‍ യുവതി ഭര്‍ത്താവിനെതിരെ പോലീസില്‍ പരാതി നല്‍കി. കേസ് എടുത്തതായും അന്വേഷണം നടത്തുകയാണെന്നും പോലീസ് അറിയിച്ചു.  2019 മുതല്‍ രാജ്യത്ത് മുത്തലാഖ്  ചൊല്ലി ഭാര്യയെ ഉപേക്ഷിക്കുന്ന സമ്പ്രദായം നിരോധിച്ചിരുന്നു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News