Sorry, you need to enable JavaScript to visit this website.

മെട്രോയേക്കാൾ വേഗത്തിൽ റാപ്പിഡ് ട്രെയിൻ; 15 മിനുട്ട് ഇടവിട്ടുള്ള 'നമോ ഭാരത്' സർവീസിന് തുടക്കം

Read More

ന്യൂഡൽഹി - മെട്രോ ട്രെയിനിനേക്കാൾ വേഗത്തിലുള്ള ഇന്ത്യയിലെ ആദ്യ സെമി ഹൈസ്പീഡ് റീജിയണൽ റെയിൽ സർവീസ് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉദ്ഘാടനം ചെയ്തു. ട്രെയിനിന്റെ പേര് റാപ്പിഡ് എക്‌സിൽ നിന്ന് 'നമോ ഭാരത്' എന്നാക്കി പുനർനാമകരണം ചെയ്തു. നാളെ മുതൽ പൊതുജനങ്ങൾക്കായി നമോ ഭാരത് സർവീസ് ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 നഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന അതിവേഗ ട്രെയിനെന്ന നിലയിലാണ് 'നമോ ഭാരത്' പുറത്തിറക്കിയത്. ഉത്തർപ്രദേശിലെ ഷാഹിബാബാദിനെയും ദുഹായ് ഡിപ്പോയെയും ബന്ധിപ്പിക്കുന്നതാണ് പുതിയ ട്രെയിൻ. ഒരുമണിക്കൂറിനകം ഡൽഹിയിൽ നിന്ന് മീററ്റിലെത്താൻ ഇത് മൂലം സാധിക്കും. 2025-ഓടെ ഇടനാഴി പൂർത്തിയാക്കാനാണ് പദ്ധതി. 
  ട്രെയിനിലെ ഓരോ സീറ്റിലും ഓവർഹെഡ് സ്‌റ്റോറേജ്, വൈഫൈ, ചാർജിംഗ് ഓപ്ഷനുകൾ എന്നിങ്ങനെയുള്ള ഫീച്ചറുകളുള്ള യാത്രക്കാരുടെ സൗകര്യങ്ങൾക്ക് ട്രെയിൻ മുൻഗണന നൽകുന്നു. കൂടാതെ, വിശാലമായ ഇരിപ്പിടങ്ങൾ, വിശാലമായ ലെഗ്‌റൂം, കോട്ട് ഹാംഗറുകൾ എന്നിവയുള്ള ഒരു പ്രീമിയം ക്ലാസ് കാർ ഉണ്ടാകും. യാത്രക്കാർക്ക് കൂടുതൽ സൗകര്യത്തിനായി വെൻഡിംഗ് മെഷീനുകളും കണ്ടെത്താനാകും. സി.സി.ടി.വിയും മറ്റ് ട്രെയിനുകളിലുള്ള എല്ലാ സൗകര്യങ്ങൾക്കും പുറമെ അടിയന്തര ഘട്ടങ്ങളിൽ ലോക്കോ പൈലറ്റുമായി ആശയവിനിമയം നടത്തുന്നതിനുള്ള പ്രത്യേക ബട്ടനും ട്രെയിനിൽ ക്രമീകരിച്ചിട്ടുണ്ട്.
ഡൽഹി-ഗാസിയാബാദ്-മീററ്റിലാണ് റീജിയണൽ റെയിൽ സർവീസ് ഇടനാഴിയുള്ളത്. നിലവിൽ അഞ്ച് സ്റ്റേഷനുകളിലാണ് ട്രെയിന് സ്റ്റോപ്പ് അനുവദിച്ചിട്ടുള്ളത്. ഷാഹിബാബാദ്, ഗാസിയാബാദ്, ഗുല്ധർ, ദുഹയ് തുടങ്ങിയ ഡിപ്പോകളിൽനിന്നാണ് ആദ്യഘട്ടത്തിൽ സർവീസുള്ളത്. 180 കിലോമീറ്ററാണ് പരമാവധി വേഗം. എന്നാൽ, നിലവിൽ അത്രയും വേഗത്തിൽ സർവീസ് നടത്തില്ല. രാവിലെ ആറു മുതൽ 11 മണി വരെയാണ് ട്രെയിൻ സമയം. ഓരോ 15 മിനുട്ട് ഇടവിട്ട് സർവീസുണ്ടാകുമെന്ന് അധികൃതർ വ്യക്തമാക്കി.

Latest News