Sorry, you need to enable JavaScript to visit this website.

'പെൺകുട്ടികൾ രണ്ടുമിനിറ്റ് നേരത്തെ സന്തോഷത്തിന് വഴങ്ങരുത്'; പ്രായപൂർത്തി ആകാതെ ലൈംഗികതക്കു സമ്മതിച്ചാലും കുറ്റമെന്ന് കോടതി

Read More

കൊൽക്കത്ത - കൗമാരക്കാരായ ആൺകുട്ടികളും പെൺകുട്ടികളും ലൈംഗിക ആസക്തികളും പ്രേരണകളും നിയന്ത്രിക്കണമെന്ന് കൊൽക്കത്ത ഹൈക്കോടതി. 18 വയസിന് താഴെയുള്ള ഒരു വ്യക്തി ലൈംഗിക ബന്ധത്തിന് സമ്മതം നല്കുന്നത് നിയമത്തിന്റെ കണ്ണിൽ കുറ്റമാണെന്നും ഈ കുറ്റത്യം പോക്‌സോ നിയമപ്രകാരം ബലാത്സംഗമാണെന്നും കോടതി വ്യക്തമാക്കി. പ്രായപൂർത്തിയാകാത്ത കാമുകിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിന് സെഷൻസ് കോടതി കാമുകനെ ശിക്ഷിച്ച കേസ് പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ പരാമർശം. 

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 സ്വന്തം ഇഷ്ടപ്രകാരമാണ് പ്രണയത്തിലായതെന്നും പിന്നീട് വിവാഹം കഴിച്ചെന്നും പെൺകുട്ടി കോടതിയെ അറിയിച്ചിരുന്നു. എന്നാൽ, ഇന്ത്യയിൽ ലൈംഗികതയ്ക്ക് സമ്മതം നല്കാനുള്ള പ്രായം 18 ആണെന്നും ഇരുവരുടേയും ബന്ധം കുറ്റകരമാണെന്നും ജസ്റ്റിസുമാരായ ചിത്ത രഞ്ജൻ ദാഷ്, പാർത്ഥ സാരഥി സെൻ എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ച് വ്യക്തമാക്കി. കൗമാരക്കാർക്കിടയിലെ ലൈംഗികത സാധാരണമാണെന്നും എന്നാൽ പെൺകുട്ടികൾ രണ്ട് മിനിറ്റ് നേരത്തെ സന്തോഷത്തിന് വഴങ്ങരുതെന്നും കോടതി ഓർമിപ്പിച്ചു. ശരീരത്തിന്റെ അന്തസ്സ്, ആത്മാഭിമാനം എന്നിവയ്ക്കുള്ള അവകാശം സംരക്ഷിക്കേണ്ടത് ചെറുപ്പക്കാരായ പെൺകുട്ടികളുടെ കടമയാണ്. അതുപോലെ തന്നെ പ്രധാനമാണ് ആൺകുട്ടികളുടെ കാര്യവും. ആൺകുട്ടികൾ ഒരു പെൺകുട്ടിയുടെ അന്തസ്സിനെ ബഹുമാനിക്കണമെന്നും സ്ത്രീകളെ ബഹുമാനിക്കാൻ അവരുടെ മനസ്സിനെ പരിശീലിപ്പിക്കണമെന്നും വിധിയിൽ ചൂണ്ടിക്കാട്ടി.
 എതിർ ലിംഗത്തിലും ഇതര ലിംഗത്തിലുമുള്ള ആളുകളുടെ അന്തസിനേയും ശരീരത്തെയും മാനിക്കാൻ കോടതി മാർഗമനിർദേശങ്ങളും പുറപ്പെടുവിച്ചു. സ്‌കൂളുകളിൽ സമഗ്രമായ ലൈംഗിക വിദ്യാഭ്യാസം നല്കുന്നതിനെക്കുറിച്ചും കോടതി നിർദേശം നല്കി. 

Latest News