കാറും മൊബൈലും കണ്ടെത്തിയതിന് പിന്നാലെ കാണാതായ യുവാവിന്റെ മൃതദേഹം പ്രവർത്തനം നിലച്ച ക്വാറിയിൽ

Read More

കൽപ്പറ്റ - വയനാട് പുൽപ്പള്ളിയിൽനിന്ന് കാണാതായ യുവാവിന്റെ മൃതദേഹം പ്രവർത്തനം നിലച്ച ക്വാറിയിൽ കണ്ടെത്തി. മരക്കടവ് മൂന്നുപാലം സ്വദേശി സാബുവിനെയാണ് മരിച്ച നിലയിൽ ഇന്ന് രാവിലെ കണ്ടെത്തിയത്. 
 ഇന്നലെ മുതൽ കാണാതായ സാബുവിന്റെ കാറും മൊബൈൽ ഫോണും ക്വാറിക്ക് സമീപത്ത് നിന്ന് കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് ക്വാറിയിൽനിന്ന് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണോ മറ്റെന്തെങ്കിലും ദുരൂഹതകളുണ്ടോ എന്നത് അന്വേഷണത്തിലൂടെ വ്യക്തമാകൂവെന്നും കേസെടുത്ത് അന്വേഷിച്ചുവരികയാണെന്നും പോലീസ് പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

Latest News