- ബി.ജെ.പിയുമായി സഖ്യമുണ്ടാക്കിയ ആ നിമിഷം തന്നെ ജെ.ഡി.എസ് മന്ത്രിയെ പിണറായി വിജയൻ പുറത്താക്കണമായിരുന്നുവെന്ന് കെ.പി.സി.സി മുൻ പ്രസിഡന്റ് കെ മുരളീധരൻ
കോഴിക്കോട് - മുൻ പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡയുടെയും കർണാടക മുൻ മുഖ്യമന്ത്രിയും മകനുമായ കുമാര സ്വാമിയുടെയും നേതൃത്വത്തിലുള്ള ജെ.ഡി.എസ് ബി.ജെ.പിയുമായി സഖ്യമുണ്ടാക്കിയ നിമിഷം ജെ.ഡി.എസ് അംഗത്തെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമായിരുന്നുവെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ എം.പി അഭിപ്രായപ്പെട്ടു. 
 ഇടത് മുന്നണിക്കൊപ്പമുള്ള ദൾ വിഭാഗത്തെ മന്ത്രിസഭയിൽ എടുക്കാതെ ബി.ജെ.പിക്കൊപ്പം നിൽക്കുന്നവരെയാണ് പിണറായി വിജയൻ മന്ത്രിസഭയിൽ തുടരാൻ അനുവദിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എൽ.ഡി.എഫ് നേതൃത്വത്തിന്റെ അറിവോടെയാണ് കെ കൃഷ്ണൻകുട്ടി മന്ത്രിയായി തുടരുന്നതെന്ന് എച്ച്.ഡി ദേവഗൗഡയുടെ പ്രസ്താവനയോടെ ബലപ്പെട്ടു. ജെ.ഡി.എസിന് ഒരു നയമില്ല. കേന്ദ്രത്തിൽ ബി.ജെ.പിക്കൊപ്പവും കേരളത്തിൽ എൽ.ഡി.എഫിനൊപ്പവുമാണ്. ഈ തരത്തിലുള്ള ഒരു പാർട്ടിയെ എങ്ങനെയാണ് ഇടത് മുന്നണിക്കൊപ്പം നിലനിർത്താൻ സാധിക്കുക? ബി.ജെ.പിയെ സി.പി.എം പരോക്ഷമായി പിന്തുണക്കുകയാണെന്നും കെ മുരളീധരൻ ചൂണ്ടിക്കാട്ടി.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

	
	
                                    
                                    
                                    
                                    
                                    
                                    
                                    
                                    
                                    




