Sorry, you need to enable JavaScript to visit this website.

സ്വതന്ത്ര ഫലസ്തീൻ രൂപീകരണത്തെ പിന്തുണച്ച് ഇന്ത്യ

ന്യൂഡൽഹി - സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതിൽ പിന്തുണ അറിയിച്ച് ഇന്ത്യ. അതിനായുള്ള സ്വതന്ത്ര ചർച്ചകൾ തുടരണമെന്നാണ് ഇന്ത്യയുടെ നിലപാടെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി മാധ്യമങ്ങളോട് പറഞ്ഞു. 
ഇക്കാര്യത്തിൽ ഇന്ത്യയുടെ നയം ദീർഘകാലമായുള്ളതും സുസ്ഥിരവുമാണ്. ഇത്തരത്തിൽ രൂപീകരിക്കുന്ന രാജ്യത്തിന് സുരക്ഷിതമായ അതിർത്തികളും ഇസ്രായേലുമായി സമാധാനപരമായ ബന്ധവും വേണമെന്നും അദ്ദേഹം പ്രതികരിച്ചു. 

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 എന്നാൽ, വെള്ളവും വൈദ്യുതിയും റോഡും മരുന്നുമെല്ലാം നിഷേധിക്കപ്പെട്ട് പിറന്ന മണ്ണിൽ ജീവിക്കാനായി കേഴുന്ന ഫലസ്തീൻ ജനതയുടെ വികാര വായ്പുകൾ നെഞ്ചിലേറ്റിയ ഹമാസിനെതിരെയുള്ള ഇസ്രായേലിന്റെ സൈനിക നടപടികൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോഡി പൂർണ പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരെ കടുത്ത വിമർശമാണ് വിവിധ കോണുകളിൽനിന്നും ഇതിനകം ഉയർന്നത്. ഫലസ്തീൻ വിഷയത്തിൽ സാമ്രാജ്യത്വ ശക്തികൾക്കൊപ്പം ചേർന്ന് ഇരകളെ വീണ്ടും വേട്ടയാടുന്ന ഇസ്രായേലിന്റെ അധിനിവേശ യുദ്ധഭ്രാന്തിനൊപ്പം നിൽക്കുന്ന മോഡി സർക്കാർ, ഇന്ത്യയുടെ പ്രഖ്യാപിത ഫലസ്തീൻ നയത്തിൽ വെള്ളം ചേർത്തിയെന്നും ഇത് തിരുത്തണമെന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അതിശക്തമായ ആവശ്യം ഉയരുന്നുണ്ട്.

Latest News