ജോലിക്കിടെ പാമ്പുകടിയേറ്റ് മലയാളി സൈനികന് ദാരുണാന്ത്യം

ജയ്പൂർ - മലയാളി സൈനികൻ ജോലിക്കിടെ പാമ്പു കടിയേറ്റ് മരിച്ചു. ആലപ്പുഴ പട്ടണക്കാട് സ്വദേശികളായ മൊഴികാട്ട് കാർത്തികേയൻ-രാമേശ്വരി ദമ്പതികളുടെ മകൻ വിഷ്ണു(31)വാണ് മരിച്ചത്. 
 രാജസ്ഥാനിലെ ജയ്‌സാൽമറിൽ പെട്രോളിംഗിനിടെ പെുലർച്ചെ മൂന്നിനാണ് പാമ്പുകടിയേറ്റത്. ഉടനെ സൈനിക ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ഇന്ന് വൈകിട്ട് ആറിന് നെടുമ്പാശ്ശേരി വിമാനത്താവളം വഴി നാട്ടിലെത്തിക്കുമെന്നാണ് വിവരം. അളകയാണ് വിഷ്ണുവിന്റെ ഭാര്യ. ധ്രുവിക് മകനാണ്.

 

Latest News