മുംബൈ ഹൈക്കോടതിയിലേക്ക് പുറപ്പെട്ട മലയാളി അഭിഭാഷകയെ കാണാതായി; പരാതിയുമായി കുടുംബം

അഹമ്മദാബാദ് - മുംബൈയിലേക്ക് പുറപ്പെട്ട ഗുജറാത്തിലെ മലയാളി അഭിഭാഷകയെ ട്രെയിൻ യാത്രയ്ക്കിടെ കാണാതായെന്ന് പരാതി. ഗുജറാത്ത് ഹൈക്കോടതിയിലെ അഭിഭാഷകയായ ഷീജ ഗിരീഷിനെയാണ് അഹമ്മദാബാദ് - മുംബൈ ട്രെയിൻ യാത്രയ്ക്കിടെ കാണാതായത്. സംഭവത്തിൽ കുടുംബം പോലീസിൽ പരാതി നല്കി. 
 കഴിഞ്ഞ തിങ്കളാഴ്ച്ച രാവിലെ 9.30ഓടെയാണ് ഷീജ മുംബൈയിലേക്ക് യാത്ര തിരിച്ചത്. ഒരു കേസിന്റെ ഭാഗമായാണ് മുംബൈ ഹൈക്കോടതിയിലേക്ക് പുറപ്പെട്ടതെന്ന് മക്കൾ പറഞ്ഞു. ഉച്ചയ്ക്ക് വീട്ടിലേക്ക് വിളിച്ചതായും രണ്ട് മക്കളും പറഞ്ഞു. എന്നാൽ, പിന്നീട് അവരെ ഫോണിൽ ലഭ്യമായില്ല. ഫോണിൽ അയച്ച മെസേജുകൾ വൈകുന്നേരത്തോടെ കണ്ടെങ്കിലും അതിനും മറുപടിയുണ്ടായില്ല. രാത്രിയോടെ ഫോണ് സ്വിച്ചോഫ് ആയി. ഒരുവർഷം മുമ്പ് ഒരു കേസുമായി ബന്ധപ്പെട്ട് അമ്മയെ ഒരാൾ ഭീഷണിപ്പെടുത്തിയതായി ഷീജയുടെ മകൾ അനുഗ്രഹ നായർ പറഞ്ഞു. 

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 അമ്മയ്‌ക്കെതിരേ ഒരാൾ ബാർ കൗൺസിലിൽ വ്യാജ പരാതി നല്കിയിരുന്നുവെന്നും ഇയാൾ പിന്നീട് വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതായും മകൾ പറഞ്ഞു. ഈ പരാതിയും കേസും ഇപ്പോഴും കോടതി പരിഗണനയിലാണ്.

Latest News