Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

നുണഫാക്ടറിയുടെ സെയില്‍സ്മാന്‍; അനില്‍ ആന്റണിയുടേത് വിദ്വേഷനാക്ക്

രാജസ്ഥാനില്‍ ജോലിചെയ്യുന്ന മലയാളി സൈനികനെ വഴിയില്‍ തടഞ്ഞുനിര്‍ത്തി മര്‍ദിച്ച് പുറത്ത് നിരോധിത സംഘടനയായ പി.എഫ്.ഐയുടെ പേരെഴുതി എന്ന കെട്ടുകഥ കേരള പോലീസ് സമര്‍ഥമായി പൊളിച്ചെങ്കിലും കേരളത്തിനെതിരായ പ്രചാരണത്തിന് സംഘ്പരിവര്‍ ഇപ്പോഴും ഉപയോഗിക്കുകയാണ്. ദേശീയ മാധ്യമങ്ങള്‍ പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്ത സംഭവം വിദ്വേഷ പ്രചാരണത്തിന് ഉപയോഗിച്ചവര്‍ ഖേദം പറ്റിയ അമളിയില്‍ ഖേദം പ്രകടിപ്പിക്കുന്നില്ല. ഏറ്റവും നല്ല ഉദാഹരണം
കോണ്‍ഗ്രസില്‍നിന്ന് ബി.ജെ.പിയിലെത്തിയ അനില്‍ ആന്റണിയാണ്. വിദ്വേഷ പ്രചാരണത്തിലും സാമുദായിക ധ്രവീകരണത്തിലും താന്‍ ഒരു പടി മുന്നിലായിരിക്കുമെന്ന് തെളിയിക്കാനുള്ള വ്യഗ്രതയിലാണ് അദ്ദേഹം. സംഭവിച്ച അബദ്ധത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതിനു പകരം വീണിടത്ത് കിടന്ന് ഉരുളുന്ന അനില്‍ ആന്റണിയേയും കേരളത്തില്‍ വിദ്വേഷ പ്രചാരണം നടത്തുന്നവരേയും പാഠം പഠിപ്പിക്കാന്‍ കേരള പോലീസിന്റേയും സര്‍ക്കാരിന്റേയും ഭാഗത്തുനിന്ന് നടപടികളുണ്ടാകണം. ഉത്തര്‍ പ്രദേശ് സ്റ്റൈല്‍ വ്യാജവാര്‍ത്താ ശ്രമമാണ് ഉണ്ടായതെന്നും ഇതു കേരളത്തില്‍ വിലപ്പോവില്ലെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ അടക്കമുള്ളവര്‍ പറയുന്നുണ്ടെങ്കിലും മറ്റൊരു അവസരത്തിനായി കാത്തിരിക്കുകയാകും വിദ്വേഷ പ്രചാരണത്തിലൂടെ നേട്ടം കൊയ്യാനാകുമെന്ന് കരുതുന്നുവര്‍.  

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


സംഘടിതവും സുസജ്ജവുമായാണ്  സംഘ്പരിവാിനുവേണ്ടിയുള്ള  നുണഫാക്ടറികള്‍ പ്രവര്‍ത്തിക്കുന്നത്. നുണക്കഥകള്‍ കെട്ടിപ്പടുത്ത് രാജ്യത്തെമ്പാടും പ്രചരിപ്പിച്ചാണ് ജനങ്ങളെ തമ്മില്‍ തല്ലിക്കുന്നത്. കിംവദന്തികള്‍ പരത്തുന്നതിലും കലാപങ്ങള്‍ സൃഷ്ടിക്കുന്നതിലും നുണഫാക്ടറികള്‍ വഹിച്ചുവരുന്ന പങ്ക് ആവര്‍ത്തിച്ച് വെളിപ്പെട്ടതാണ്.
മലയാളി സൈനികനെ വഴിയില്‍ തടഞ്ഞുനിര്‍ത്തി മര്‍ദിച്ച് പി.എഫ്.ഐ ചാപ്പ കുത്തിയെന്ന കഥ സൈനികനു പോലും രക്ഷയില്ലാത്ത കേരളത്തിലെ പച്ച ഭീകരത എന്ന പേരിലാണ് സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിച്ചത്. നുണക്കഥ പൊളിക്കാന്‍ കേരള പോലീസിന് എളുപ്പം സാധിച്ചത് സമാധാനത്തിലും സൗഹാര്‍ദത്തിലും വിശ്വസിക്കുന്ന കേരളീയര്‍ക്ക് ആശ്വാസമാണെങ്കിലും വിദ്വേഷ പ്രചാരണം ഏറ്റെടുത്തവരെ വെറുതെ വിടാന്‍ പാടില്ല.

 

Latest News