രജനീകാന്തിന്റെ മകള്‍ ഐശ്വര്യയുടെ രണ്ടാം വിവാഹത്തെ കുറിച്ച് അഭ്യൂഹം

ഹൈദരാബാദ്- ഇതിഹാസ നടന്‍ രജനികാന്തിന്റെ മകള്‍ ഐശ്വര്യ രജനികാന്ത് വിവാഹത്തിന്റെ പേരില്‍ വീണ്ടും വാര്‍ത്തകളില്‍.  നടന്‍ ധനുഷുമായുള്ള വിവാഹമോചനത്തിന് ശേഷം ഐശ്വര്യയുടെ രണ്ടാം വിവാഹത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങളാണ് ആരാധകരുടെയും ചലച്ചിത്ര മേഖലയുടേയും ശ്രദ്ധ പിടിച്ചുപറ്റിയത്.
കുട്ടികളെ വളര്‍ത്തുന്നതോടൊപ്പം സിനിമാ സംവിധാന മേഖലയില്‍ പ്രതിഭ തെളിയിച്ച ഐശ്വര്യയെ അടുത്തിടെ ഒരു കോളിവുഡ് നായകനൊപ്പം ഒരു റിസോര്‍ട്ടില്‍ കണ്ടതാണ്  ഊഹാപോഹങ്ങള്‍ക്ക് കാരണമായത്.  
കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് ധനുഷും ഐശ്വര്യയും തമ്മിലുളള വിവാഹമോചനം പ്രഖ്യാപിച്ചത്. 18 വര്‍ഷം നീണ്ട ദാമ്പത്യമാണ്  അജ്ഞാതമായ കാരണങ്ങളാല്‍ വേര്‍പരിയലില്‍ കലാശിച്ചത്.  ആരാധകരെ ആകാംക്ഷയിലാഴ്ത്തിയ വിവാഹ മോചനത്തിനുശേഷം ഇപ്പോള്‍ ഐശ്വര്യയുടെ രണ്ടാം വിവാഹവും ആരാധകരില്‍ ഊഹാപോഹങ്ങള്‍ക്ക് കാരണമായി.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


വിവാഹത്തിലുടനീളം ധനുഷിന് പിന്തുണ നല്‍കുന്ന ഐശ്വര്യയെയാണ് കണ്ടിരുന്നത്. കുപ്രസിദ്ധമായ 'സുചി ലീക്ക്‌സ്' വിവാദത്തിനിടെ മോശം പെരുമാറ്റ ആരോപണങ്ങള്‍ നേരിട്ടപ്പോഴും ധനുഷിന്റെ അച്ഛന്‍ ഉള്‍പ്പെട്ട വെല്ലുവിളികള്‍ക്കിടയിലും ഐശ്വര്യ അദ്ദേഹത്തോടൊപ്പം നിന്നു.
ഔദ്യോഗിക വേര്‍പിരിയലിന് ശേഷം ഐശ്വര്യയും ധനുഷും തമ്മില്‍ അനുരഞ്ജനത്തിന് സാധ്യതയുണ്ടെന്ന അഭ്യൂഹങ്ങള്‍ പരന്നിരുന്നു. ദമ്പതികളെ വീണ്ടും ഒന്നിപ്പിക്കാന്‍ രജനികാന്ത് തന്നെ ഇടപെടുന്നുവെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.
രണ്ടാം വിവാഹത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ പ്രചരിക്കുമ്പോള്‍, എല്ലാ കണ്ണുകളും ഐശ്വര്യയിലേക്കാണ്. കോളിവുഡ് നായകനുമായി ഒരു റിസോര്‍ട്ടില്‍  പ്രത്യക്ഷപ്പെട്ടതാണ് വ്യക്തിജീവിതത്തെക്കുറിച്ചുള്ള കൂടുതല്‍ ഊഹാപോഹങ്ങള്‍ക്ക് ആക്കം കൂട്ടിയത്. സ്ഥിരീകരണത്തിനും വിശദാംശങ്ങള്‍ക്കും ആരാധകരും മാധ്യമങ്ങളും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.

 

Latest News