Sorry, you need to enable JavaScript to visit this website.

അദാനിയെ വെള്ളം കുടിപ്പിച്ച ശേഷം മറ്റൊരു ഭീഷണിയുമായി ഹിന്‍ഡന്‍ബര്‍ഗ്

ന്യൂദല്‍ഹി- ഇന്ത്യയിലെ അദാനി ഗ്രൂപ്പിനെ വന്‍പ്രതിസന്ധിയിലെത്തിച്ച റിപ്പോര്‍ട്ടിനുശേഷം മറ്റൊരു വലിയ റിപ്പോര്‍ട്ട് തയാറാക്കി ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച്. അടുത്ത ലക്ഷ്യം ആരായിരിക്കുമെന്ന വലിയ ആകാംക്ഷ സൃഷ്ടിച്ചിരിക്കയാണ് ഹിന്‍ഡന്‍ബര്‍ഗിന്റെ ട്വീറ്റ്.
പുതിയ റിപ്പോര്‍ട്ട് ഉടന്‍, വലിയ ഒന്ന് എന്നാണ് ഷോര്‍ട്ട് സെല്ലിംഗ് റിസര്‍ച്ച് സ്ഥാപനം ട്വീറ്റ് ചെയ്തിരിക്കുന്നത്.
അദാനി ഗ്രൂപ്പിനെ പിടിച്ചുലച്ചതായിരുന്നു ഹിന്‍ഡന്‍ബര്‍ഗ് നേരത്തെ പുറത്തുവിട്ട റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് പുറത്തുവന്നതിനുശേഷം അദാനി ഗ്രൂപ്പിന്റെ ഓഹരി മൂല്യം 50.3 ബില്യണ്‍ ഡോളറായി കുറഞ്ഞിരുന്നു. 2022 ഡിസംബര്‍ 13ന് അദാനിയുടെ ആസ്തി 134.2 ബില്യണ്‍ യുഎസ് ഡോളറായിരുന്നു. റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ നിരവധി നിക്ഷേപകര്‍ അദാനിയുടെ കമ്പനികളില്‍ നിന്ന് നിക്ഷേപം പിന്‍വലിച്ചതോടെയാണ് 50.3 ബില്യണ്‍ ഡോളറായി കുറഞ്ഞത്.
കമ്പനികളുടെ ഉയര്‍ന്ന മൂല്യനിര്‍ണയം ചോദ്യം ചെയ്യുന്നതായിരുന്നു ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട്. കമ്പനികള്‍ക്ക് അമിത മൂല്യം ഉണ്ടെന്ന അവകാശവാദം ചെയ്യപ്പെട്ടതോടെയാണ് ഓഹരികളില്‍ ഇടിവുണ്ടായത്.
റിപ്പോര്‍ട്ടിന് മറുപടിയായി 400 പേജുള്ള പ്രതികരണമാണ് അദാനി ഗ്രൂപ്പ് പുറത്തുവിട്ടത്. പക്ഷെ, ഓഹരി വിലയില്‍ ഇടിവ് തുടര്‍ന്നുകൊണ്ടേയിരുന്നു.
അടുത്ത് വരാനിരിക്കുന്ന ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് എന്തിനെയായിരിക്കും കേന്ദ്രീകരിക്കുകയെന്ന ആശങ്കയാണ് പരക്കെ പങ്കുവെക്കപ്പെടുന്നത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News