Sorry, you need to enable JavaScript to visit this website.

VIDEO തിമിംഗല രൂപത്തിലുള്ള കൂറ്റന്‍ ചരക്കുവിമാനം മുംബൈയില്‍ ഇറങ്ങി

മുംബൈ-ബെലൂഗ തിമിംഗലത്തിന്റെ രൂപത്തിലും പേരിലുമുള്ള എ300-600എസ്ടി സൂപ്പര്‍ ട്രാന്‍സ്‌പോര്‍ട്ടര്‍ വിമാനം വീണ്ടും മുംബൈ എയര്‍പോര്‍ട്ടിലിറങ്ങി. മുംബൈ ഛത്രപതി ശിവജി മഹാരാജ് എയര്‍പോര്‍ട്ടില്‍ വ്യാഴാഴ്ച കൂറ്റന്‍ ചരക്കുവിമാനം ഇറങ്ങുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചു. ലോകത്തെ ഏറ്റവു വലിയ ചരക്കുവിമാനമാണിത്.
ബെലൂഗ വിമാനത്തിന്റെ മുംബൈയിലെ രണ്ടാമത്തെ ലാന്‍ഡിംഗാണിത്. കഴിഞ്ഞ വര്‍ഷം നവംബറിലാണ് മുംബൈ വിമാനത്താവളത്തില്‍ ആദ്യമായി ഇറങ്ങിയത്.
1995  മുതല്‍ കമ്പനിയുടെ സ്വന്തം വ്യാവസായിക ആവശ്യങ്ങള്‍ക്കായി കൂറ്റന്‍ വിമാനം ഉപയോഗിച്ചു തുടങ്ങിയതെന്ന് എയര്‍ബസ് വെബ്‌സൈറ്റില്‍ പറയുന്നു. പിന്നീട് ഇതിന്റെ പുതുതലമുറ പതിപ്പുകള്‍ ബെലൂഗ എക്‌സ്എല്‍ എന്ന പേരില്‍ ഇറക്കി.
56.15 മീറ്റര്‍ നീളവും 17.25 മീറ്റര്‍ ഉയരവുമുള്ള വിമാനത്തിന് 44.24 മീറ്ററാണ് ചിറകുകള്‍.
7.1 മീറ്റര്‍ വരെ വീതിയും 6.7 മീറ്റര്‍ ഉയരവുമുള്ള ചരക്ക് കൈകാര്യം ചെയ്യാന്‍ ഈ വിമാനത്തിനു കഴിയും.  
ചരക്കുകള്‍ എളുപ്പത്തിലും കാര്യക്ഷമവുമായി കൈകാര്യം ചെയ്യാന്‍ സാധിക്കുന്ന സെമിഓട്ടോമേറ്റഡ് മെയിന്‍ ഡെക്ക് കാര്‍ഗോ ലോഡിംഗ് സിസ്റ്റം പ്രത്യേകതയാണ്.

 

Latest News