- വിവാഹത്തിന് ശേഷമാണ് സൗഹൃദങ്ങൾക്ക് പ്രാധാന്യം നൽകാൻ തനിക്ക് കഴിഞ്ഞതെന്നും നടി
ചെന്നൈ - ബോളിവുഡ് നടൻ ഹൃതിക് റോഷനെ വലിയ ഇഷ്ടമായിരുന്നുവെന്ന് നടി മീന. ഹൃതികിന്റെ വിവാഹ ദിവസം ഹൃദയം ഏറെ വേദനിച്ചെന്നും അവനെപ്പോലൊരാളെ വേണമെന്ന് താൻ അമ്മയോട് പറഞ്ഞിരുന്നുവെന്നും അന്ന് വിവാഹ ആലോചനകൾ നടക്കുന്ന സമയമായിരുന്നുവെന്നും നടി വെളിപ്പെടുത്തി. ബാലതരാമായി ചലച്ചിത്ര രംഗത്തേക്കെത്തിയ നടിയുടെ അഭിനയജീവിതത്തിന് നാലു പതിറ്റാണ്ട് പൂർത്തിയായ ഘട്ടത്തിൽ നടത്തിയ ചാനൽ ചാറ്റ് ഷോയിലാണ് നടി മനസ്സ് തുറന്നത്. അഭിമുഖം നടത്തിയ നടി സുഹാസിനി മീനയ്ക്ക് ഹൃതിക് റോഷന്റെ പഴയ ഒരു ഫോട്ടോ ഷോയിൽ കാണിച്ചപ്പോഴായിരുന്നു നടനോടുള്ള സ്നേഹവും ആരാധനയും മീന തുറന്നു പറഞ്ഞത്.
വിജയ് നായകനായ തെറി എന്ന ചിത്രത്തിലൂടെയുള്ള മകൾ നൈനികയുടെ അരങ്ങേറ്റവും ആ ചിത്രത്തിന്റെ വിജയവുമാണ് തന്റെ ഏറ്റവും വലിയ സന്തോഷമെന്നും മീന പറഞ്ഞു. മുമ്പ് കൂടെ അഭിനയിച്ച എല്ലാ നടിമാരുമായും തനിക്ക് ഇപ്പോഴും അടുപ്പമുണ്ടെന്നും വിവാഹത്തിന് ശേഷമാണ് സൗഹൃദങ്ങൾക്ക് പ്രാധാന്യം നൽകാൻ തനിക്ക് കഴിഞ്ഞതെന്നും അവർ പറഞ്ഞു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
പണ്ട് ഞാൻ കൂടെ അഭിനയിച്ച രംഭ ഉൾപ്പെടെ പല നടിമാരുമായും ഇപ്പോൾ എനിക്ക് വളരെ അടുപ്പമുണ്ട്. സിനിമ ചെയ്യുമ്പോൾ കാണാനും സംസാരിക്കാനും സമയമില്ലായിരുന്നു. വിവാഹത്തിന് ശേഷമാണ് ഞങ്ങൾക്ക് ഒരുമിച്ച് സമയം ചെലവഴിക്കാൻ കഴിഞ്ഞത്. രംഭയുടെ കാര്യം പറയുമ്പോൾ നല്ല പാചകക്കാരിയാണ്. മറ്റാരും പാചകം ചെയ്യുന്നത് രംഭയ്ക്ക് ഇഷ്ടമായിരുന്നില്ല. മക്കൾക്ക് വേണ്ടി പാചകം ചെയ്യുന്നത് അവളാണ്. അടുക്കളയിൽ കയറരുതെന്ന് ഭർത്താവ് അരുൺ പറഞ്ഞാലും രംഭ കേൾക്കില്ല. അവൾ തന്നെ പാചകം ചെയ്യും.
സിനിമയിൽ ഹോംലി ഇമേജ് ഉള്ളതിനാൽ നന്നായി പാചകം ചെയ്യാൻ അറിയില്ല. എന്നാൽ എല്ലാ ഗ്ലാമർ വേഷങ്ങളും ചെയ്യുന്ന രംഭ നന്നായി പാചകം ചെയ്യുമായിരുന്നുവെന്നും മീന പറഞ്ഞു.






