കോതഗുഡെം (തെലങ്കാന) - യുവാക്കളിൽ പലരും ഒന്നിലേറെ വിവാഹം കഴിക്കാറുണ്ടെങ്കിലും ഒരേസമയം രണ്ടു യുവതികളെ അതും രണ്ടു കുഞ്ഞുങ്ങളുള്ള പങ്കാളികളുടെ ഒരുമിച്ചുള്ള വിവാഹം അപൂർവ്വമാണ്. അത്തരമൊരു വിവാഹത്തിനാണ് തെലങ്കാനയിലെ കോതഗുഡെം ജില്ല സാക്ഷിയായത്. ഒരേസമയം രണ്ടു കാമുകിമാരെയും ഇരു കുടുംബങ്ങളുടെയും സമ്മതത്തോടെ വിവാഹം ചെയ്യുകയായിരുന്നു യുവാവ്.
കോതഗുഡെം ജില്ലയിലെ ചെർള മണ്ഡലത്തിലെ എറബോരു ഗ്രാമത്തിലെ മാദിവി സതിബാബു എന്നയാളാണ് ഒരേസമയം കുർണപ്പള്ളിയിലെ സുനിത, ദോസിലപ്പള്ളിയിലെ സോദി സ്വപ്‌ന എന്നി രണ്ടു കാമുകിമാരെ ഒരേ മണ്ഡപത്തിൽ വെച്ച് വിവാഹം ചെയ്തത്. ഇരുവരുടെയും മാതാപിതാക്കളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തിലായിരുന്നു താലി ചാർത്തൽ. വിവാഹ ക്ഷണക്കത്തിലും ഇരു യുവതികളുടെയും അവരുടെ മാതാപിതാക്കളുടെയും പേരുകളുണ്ടായിരുന്നു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
വിദ്യാർത്ഥികളായായിരിക്കുമ്പോൾ തന്നെ സതിബാബുവും സ്വപ്നയും തമ്മിൽ പ്രണയത്തിലായിരുന്നു. ഇതിനിടയിൽ ഒരു കുഞ്ഞു പിറന്നതോടെ ലിവ് ഇൻ റിലേഷൻഷിപ്പിൽ തുടരുകയായിരുന്നു. അതേസമയം തന്നെ, യുവാവിന് കർണേപള്ളി ഗ്രാമവാസിയായ സുനിത എന്ന പെൺകുട്ടിയുമായും പ്രണയമുണ്ടായിരുന്നു. ഇത് സ്വപ്നയ്ക്ക് അറിയില്ലായിരുന്നുവെങ്കിലും അതിലും ഒരു കുഞ്ഞു പിറന്നു. ഇതോടെ ഇരു യുവതികളുടെയും മാതാപിതാക്കൾ സതിബാബുവിനോട് തങ്ങളുടെ മക്കളെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടു. ഇതേ തുടർന്ന് യുവാവ് രണ്ട് യുവതികളെയും ഒരേസമയം വിവാഹം കഴിക്കുകയായിരുന്നു.
ആദ്യ കാമുകി സ്വപ്ന എതിർപ്പ് അറിയിച്ചെങ്കിലും ഗ്രാമ മുഖ്യനും യുവതികളുടെ മാതാപിതാക്കളും ഇതല്ലാതെ പോംവഴിയില്ലെന്ന് വ്യക്തമാക്കിയതോടെ അവരും വിവാഹത്തിന് സമ്മതം അറിയിച്ചു. തുടർന്ന് മൂന്ന് കുടുംബങ്ങളും മനസ്സറിഞ്ഞ് വിവാഹത്തിന് വേദിയൊരുക്കുകയാണുണ്ടായത്. വിവാഹചടങ്ങിലേക്ക് മാധ്യമങ്ങൾക്ക് പ്രവേശനം ഉണ്ടായിരുന്നില്ലെങ്കിലും സമൂഹമാധ്യമങ്ങളിൽ വീഡിയോകളും ക്ലിപ്പുകളും വൈറലാണ്.






