കുവൈത്തില്‍ തട്ടിപ്പ് കേസില്‍ മുന്‍മന്ത്രിക്ക് യാത്രാ വിലക്ക്

കുവൈത്ത് സിറ്റി - തട്ടിപ്പ് കേസ് പ്രതിയായ മുന്‍ മന്ത്രിക്ക് കുവൈത്ത് പബ്ലിക് പ്രോസിക്യൂഷന്‍ വിദേശയാത്രാ വിലക്കേര്‍പ്പെടുത്തി. അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യുന്നതിനു മുന്നോടിയായും വിദേശത്തേക്ക് രക്ഷപ്പെടുന്നത് തടയാന്‍ ശ്രമിച്ചുമാണ് മുന്‍ മന്ത്രിക്ക് യാത്രാ വിലക്കേര്‍പ്പെടുത്തിയതെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു. വ്യാജ പദ്ധതികളുടെ പേരില്‍ എട്ടു കോടി കുവൈത്തി ദീനാറിന്റെ അഴിമതികളും തട്ടിപ്പുകളും മുന്‍ മന്ത്രി നടത്തിയെന്നാണ് സംശയിക്കുന്നത്.
സൗദിയില്‍ അഴിമതി, അധികാര ദുര്‍വിനിയോഗം, കൈക്കൂലി, പണം വെളുപ്പിക്കല്‍, വ്യാജ രേഖാനിര്‍മാണം എന്നീ കേസുകളില്‍ പങ്കുള്ള 159 പ്രതികളെ കഴിഞ്ഞ മാസം (റജബ്) അറസ്റ്റ് ചെയ്തതായി ഓവര്‍സൈറ്റ് ആന്റ് ആന്റി-കറപ്ഷന്‍ അതോറിറ്റി അറിയിച്ചു. ഇക്കൂട്ടത്തില്‍ ചിലരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. പ്രതികള്‍ക്കെതിരായ കേസുകള്‍ കോടതിക്ക് കൈമാറുന്നതിനു മുന്നോടിയായി നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കിവരികയാണ്.
അഴിമതിയും അധികാര ദുര്‍വിനിയോഗവും കൈക്കൂലിയും പണം വെളുപ്പിക്കലും വ്യാജ രേഖാനിര്‍മാണവും സംശയിച്ച് കഴിഞ്ഞ മാസം 241 പേരെയാണ് അതോറിറ്റി ചോദ്യം ചെയ്തത്. ഇക്കൂട്ടത്തില്‍ പ്രതികളാണെന്ന് തെളിഞ്ഞ 159 പേരെ അറസ്റ്റ് ചെയ്തു. ആഭ്യന്തര, പ്രതിരോധ, നീതിന്യായ, മുനിസിപ്പല്‍-ഗ്രാമ-പാര്‍പ്പിട, ആരോഗ്യ, വിദ്യാഭ്യാസ മന്ത്രാലയ ഉദ്യോഗസ്ഥര്‍ അറസ്റ്റിലായ കൂട്ടത്തിലുണ്ടെന്നും ഓവര്‍സൈറ്റ് ആന്റ് ആന്റി-കറപ്ഷന്‍ അതോറിറ്റി പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News