Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

VIDEO സല്‍മാന്‍ ഖാനും അക്ഷയ് കുമാറും നിങ്ങളുടെ വീട്ടിലും വരും, നിരക്ക് അറിയാം

മുംബൈ- വിവാഹ ചടങ്ങുകളിലും പാര്‍ട്ടികളിലും സെലിബ്രിറ്റികളെ പങ്കെടുപ്പിക്കുന്നത് പുതിയ ട്രെന്‍ഡാണ്. അത്തരം അവസരങ്ങള്‍ക്കായി കാത്തരിക്കയാണ് പ്രശസ്ത താരങ്ങളും. രാജ്യത്തിന്റെ ഏതു ഭാഗത്തേക്കും വിദേശത്തേക്കും പോകാന്‍ താരനിര സന്നദ്ധവുമാണ്.
ഈയിടെ ദല്‍ഹിയില്‍ നടന്ന ഗ്രാന്‍ഡ് വിവാഹ പാര്‍ട്ടിയില്‍ നടന്മാരായ സല്‍മാന്‍ ഖാനും അക്ഷയ് കുമാറും പങ്കെടുക്കുന്ന വീഡിയോ വൈറലായിരുന്നു. ബോളിവുഡിലെ ഇവരുടെ ഗാനങ്ങള്‍ക്കൊപ്പം ചുവടുവെക്കുന്ന വീഡിയോകളാണ് ഇന്റര്‍നെറ്റ് ഏറ്റുപിടിച്ചത്.
കറുത്ത ഷര്‍ട്ടും പാന്റ്‌സും ധരിച്ച സല്‍മാന്‍ ഖാന്‍ തന്റെ ധബാംഗ്-3 സിനിമയിലെ മുന്ന ബദ്‌നാം ഹുവ എന്ന ഗാനത്തോടൊപ്പമാണ് സല്‍മാന്‍ ഖാന്‍ നൃത്തം ചെയ്തത്.
അക്ഷയ് കുമാര്‍ പുതിയ സിനിമയായ സല്‍ഫിയലെ മെയിം ഖിലാഡ് തൂ അനാരി പാട്ടിനൊപ്പമാണ് ചുവടുവെച്ചത്.
താരങ്ങളെ നിങ്ങള്‍ക്കും വിവാഹ പാര്‍ട്ടികളിലേക്ക് ക്ഷണിക്കാം. നിബന്ധനകളും നിരക്കും പ്രത്യേകം മനസ്സിലാക്കിയാല്‍ മതി.
ബോളിവുഡ് സൂപ്പര്‍താരമായ സല്‍മാന്‍ ഖാനെ നിങ്ങളുടെ വിവാഹത്തിലോ മറ്റു പാര്‍ട്ടികളിലോ പങ്കെടുപ്പിക്കണമെങ്കില്‍ എട്ടക്ക ബാങ്ക് ബാലന്‍സ് നിങ്ങള്‍ക്ക് ആവശ്യമായി വരും. വെറും അപ്പോയിന്‍മെന്റ് കിട്ടിയാല്‍ പോരാ, അതിനനുസരിച്ച് പോക്കറ്റില്‍നിന്ന് പണം ചെലവാക്കുകയും വേണം.
എതെങ്കിലും സ്വകാര്യ ചടങ്ങില്‍ സല്‍മാന്‍ ഖാന്‍ പങ്കെടുക്കണമെങ്കില്‍ ഒന്നര കോടി മുതല്‍ രണ്ട് കോടി രൂപവരെയാണ് നിരക്ക് ഈടാക്കുന്നത്.
അക്ഷയ് കുമാര്‍ അതിഥിയായി എത്താന്‍  ഒന്നര കോടി വരെ നിരക്ക് ആവശ്യപ്പെടുന്നു. ഡാന്‍സ് കൂടി ചെയ്യണമെങ്കില്‍ നിരക്ക് രണ്ടര കോടിയാകും.
പൂജ ഹെഗ്‌ഡെയോടൊപ്പം കിസി കാ ഭായി കിസി കാ ജാന്‍, കത്രീന കൈഫിനോടൊപ്പം ടൈഗര്‍ 3 എന്നിവയാണ് സല്‍മാന്‍ ഖാന്റെ പുതിയ ചിത്രങ്ങള്‍.

 

Latest News