വിദ്യാര്‍ഥികള്‍ താടി വടിക്കരുത്; ദയൂബന്ദ് ദാറുല്‍ ഉലൂം നാല് പേരെ പുറത്താക്കി

സഹാരന്‍പൂര്‍-വിദ്യാര്‍ഥികള്‍ താടി വടിക്കരുതെന്ന നിര്‍ദേശം നല്‍കി ഇസ്ലാമിക വിദ്യാഭ്യാസ സ്ഥാപനമായ ദയൂബന്ദ് ദാറുല്‍ ഉലൂം. സ്ഥാപനത്തില്‍ പഠിക്കാന്‍ വരുന്ന വിദ്യാര്‍ഥികള്‍ താടി വടിക്കരുതെന്ന് ദാറുല്‍ ഉലൂം വിദ്യഭ്യാസ വകുപ്പ് ഇന്‍ ചാര്‍ജ് മൗലാന ഹുസൈന്‍ അഹ്മദ് പറഞ്ഞു. ഉത്തരവ് പാലിക്കാത്തവരെ ക്ലാസില്‍ കയറ്റില്ല. താടി വടിച്ച് വരുന്ന വിദ്യാര്‍ഥികള്‍ക്ക് പുതിയ പ്രവേശനം നല്‍കില്ലെന്നും വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി.
താടി വടിച്ച കാരണത്താല്‍ നാല് വിദ്യാര്‍ഥികള്‍ ഈ മാസം ആറിന് പുറത്താക്കിയതായി റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
താടി വടിക്കുന്നത് നിഷിദ്ധമാണെന്ന് ദയൂബന്ദ് ദാറുല്‍ ഉലൂം മൂന്ന് വര്‍ഷംമുമ്പ് മതവിധി പുറപ്പെടുവിച്ചതും ചൂണ്ടിക്കാണിക്കുന്നു.
പ്രവാചകന്‍ (സ) താടി നീട്ടിയിരുന്നുവെന്നും പ്രവാചക ചര്യ പിന്തുടരാമെന്നുമാണ് അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് പണ്ഡിതന്‍ മൗലാനാ ഖാലിദ് റഷീദ് ഫറാംഗി മഹാലി ദാറുല്‍ ഉലൂമിലെ നിര്‍ദേശത്തെ കുറിച്ച് പ്രതികരിച്ചത്. താടിക്ക് അതിന്റേതായ പ്രാധാന്യമുണ്ടെന്നും ഒരിക്കല്‍ താടി നീട്ടി പിന്നീട് അത് ഉപേക്ഷിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News