Sorry, you need to enable JavaScript to visit this website.

ആകാശ് തില്ലങ്കേരി വിവാദം; പൊതുയോഗത്തിൽ പി ജയരാജനും, തള്ളിപ്പറയണമെന്ന് നേതൃ നിർദേശം

Read More

കണ്ണൂർ - യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ആകാശ് തില്ലങ്കേരിയുടെ വിവാദ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ സി.പി.എം തില്ലങ്കേരിയിൽ സംഘടിപ്പിക്കുന്ന രാഷ്ട്രീയ വിശദീകരണ യോഗത്തിൽ സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജനെയും പങ്കെടുപ്പിക്കാൻ പാർട്ടി തീരുമാനം. 
 പാർട്ടിയുടെ ഔദ്യോഗിക നിലപാട് വിശദീകരിച്ച് ആകാശിനെ തള്ളിപ്പറയാനാണ് പി ജയരാജന് പാർട്ടി നിർദ്ദേശം നൽകിയതെന്നാണ് വിവരം. ഇതനുസരിച്ച് നേരത്തെ നിശ്ചയിച്ച പരിപാടിയിൽ മാറ്റം വരുത്തി, പി ജയരാജന്റെ ഫോട്ടോയും ഉൾപ്പെടുത്തി സി.പി.എം പുതിയ പോസ്റ്റർ ഇറക്കിയിട്ടുണ്ട്. പരിപാടിയിൽ വൻപങ്കാളിത്തം ഉറപ്പാക്കാനും പ്രാദേശിക നേതൃത്വത്തിന് കർശന നിർദേശം നൽകിയിട്ടുണ്ട്. പി ജയരാജന്റെ സാനിധ്യം ഉണ്ടാകുന്നതോടെ തന്നെ പ്രവർത്തകരുടെ വൻ ഒഴുക്ക് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് സംഘാടകർ.
  തിങ്കളാഴ്ച തില്ലങ്കേരി ടൗണിലാണ് പൊതുയോഗം. ശുഹൈബ് വധം പാർട്ടി ആഹ്വാനപ്രകാരമെന്ന ആകാശ് തില്ലങ്കേരിയുടെ ഫേസ്ബുക്ക് വെളിപ്പെടുത്തലാണ് സി.പി.എമ്മിനെ അമ്പേ പ്രതിരോധത്തിലാക്കിയത്. വെളിപ്പെടുത്തലിന് പിന്നാലെ ആകാശ് തില്ലങ്കേരിയെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരണങ്ങൾ വന്നതോടെയാണ് സി.പി.എം പൊതുയോഗം നിശ്ചയിച്ചത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

സി.പി.എം, ആകാശിന്  വഴങ്ങുന്നുവെന്ന പ്രചാരണവും ഉണ്ടായതോടെ രാഷ്ട്രീയ വിശദീകരണ യോഗം സംഘടിപ്പിക്കാൻ നേതൃത്വം നിർബന്ധിതമായി. ഒപ്പം, ആകാശിന്റെ അധിക്ഷേപ പരാതിയും തള്ളിപ്പറയാൻ തയ്യാറായി. ഷുഹൈബ് വധക്കേസിൽ സി.പി.എമ്മിന് പങ്കില്ലെന്നും ആകാശ് ക്വട്ടേഷൻ നേതാവാണെന്നുമായിരുന്നു സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ പറഞ്ഞത്.
 പൊതുയോഗത്തിൽ പി ജയരാജന് പുറമേ എം.വി ജയരാജൻ, പി പുരുഷോത്തമൻ, എൻ.വി ചന്ദ്രബാബു എന്നിവരും പ്രസംഗിക്കും. ക്വട്ടേഷൻ, ലഹരി മാഫിയ, സ്വർണക്കടത്ത് സംഘങ്ങൾക്കെതിരെയാണ് രാഷ്ട്രീയ വിശദീകരണ യോഗം സംഘടിപ്പിക്കുന്നതെന്ന് സി.പി.എം പ്രാദേശിക നേതാക്കൾ പറഞ്ഞു. 
അതിനിടെ, ക്രിമിനലുകളെ ഉപയോഗിച്ചതിന്റെ തിക്തഫലം സി.പി.എം അനുഭവിക്കുകയാണെന്നും ക്രിമിനിലുകൾക്കായി പിണറായി സർക്കാർ ചെലവാക്കിയത് 2.11 കോടി രൂപയാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ചൂണ്ടിക്കാട്ടി. ക്രിമിനലുകൾക്ക് മുന്നിൽ സി.പി.എം വിറയ്ക്കുന്നുവെന്നും ഇത് പാർട്ടി എത്തിപ്പെട്ട ജീർണതയാണെന്നും വി.ഡി സതീശൻ കുറ്റപ്പെടുത്തി.

Latest News