Sorry, you need to enable JavaScript to visit this website.

കൊച്ചിയിൽ മുസ്‌ലിം ലീഗ് ജില്ലാ കൗൺസിൽ യോഗത്തിൽ കയ്യാങ്കളി; എട്ടുപേർ അറസ്റ്റിൽ, ഭാരവാഹി തെരഞ്ഞെടുപ്പ് മാറ്റി

Read More

കൊച്ചി - മുസ്‌ലിം ലീഗ് എറണാകുളം ജില്ലാ കൗൺസിൽ യോഗത്തിൽ അംഗങ്ങൾ തമ്മിൽ കയ്യാങ്കളി. ഭാരവാഹി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. ഇരുവിഭാഗങ്ങൾ തമ്മിൽ പൊരിഞ്ഞ പോരും അടിയും തുടർന്നതോടെ ഭാരവാഹി തെരഞ്ഞെടുപ്പ് നടത്താതെ കൗൺസിൽ യോഗം പിരിച്ചുവിടുകയായിരുന്നു.
 എറണാകുളം പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിൽ നടന്ന ജില്ലാ സമ്മേളനത്തിന്റെ രണ്ടാം ദിവസമായ ഇന്നാണ് കൗൺസിൽ തീരുമാനിച്ചിരുന്നത്. സംസ്ഥാന നിരീക്ഷകരായി അഹമ്മദ് കുട്ടി ഉണ്ണികുളവും സി.എച്ച് റഷീദുമാണ് എത്തിയിരുന്നത്. 

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 വൈകുന്നേരം മൂന്നിന് തുടങ്ങേണ്ട കൗൺസിൽ അഞ്ച് മണിയോടെയാണ് തുടങ്ങിയത്. ഭാരവാഹി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അംഗങ്ങൾ തമ്മിൽ രൂക്ഷമായ വാക്കേറ്റവും സംഘർഷവുമാണുണ്ടായത്. ജില്ലയിൽ വി.കെ ഇബ്റാഹീം കുഞ്ഞിന്റെയും ടി.എ അഹമ്മദ് കബീറിന്റെയും നേതൃത്വത്തിലുള്ള രണ്ട് ഗ്രൂപ്പുകളും ശക്തമാണ്. 
കൗൺസിൽ അംഗങ്ങളല്ലാത്തവർ കൗൺസിലിൽ പങ്കെടുത്തതാണ് തർക്കത്തിന് കാരണമായതെന്ന് പറയുന്നു. കൗൺസിൽ കലക്കാൻ തീരുമാനിച്ചവർ സംസ്ഥാന നിരീക്ഷകർക്കു വഴങ്ങിയില്ല. സംഘർഷാവസ്ഥയെ തുടർന്ന് കൗൺസിൽ അംഗങ്ങളായ എട്ടുപേരെ പോലീസിലേൽപ്പിച്ച്, തെരഞ്ഞെടുപ്പ് മറ്റൊരു തിയ്യതി ആവാമെന്ന് പറഞ്ഞ് കൗൺസിൽ യോഗം പിരിയുകയായിരുന്നു.

Latest News