Sorry, you need to enable JavaScript to visit this website.

അവാർഡ് ദാന ചടങ്ങിനിടെ നടൻ ഷാനവാസ് പ്രധാൻ കുഴഞ്ഞുവീണ് മരിച്ചു

മുംബൈ - ബോളിവുഡ് താരം ഷാനവാസ് പ്രധാൻ (56) അന്തരിച്ചു.   മുംബൈയിൽ നടന്ന ഒരു അവാർഡ് ദാന ചടങ്ങിനിടെ നെഞ്ചുവേദനയെ തുടർന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ കോകിലാബെൻ ധീരുഭായ് അംബാനി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
 ബോളിവുഡിലെ നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ പ്രധാൻ വേഷമിട്ടുണ്ട്. മിർസാപൂർ, അലിഫ് ലൈല, ശ്രീകൃഷ്ണ തുടങ്ങിയ ഷോകളിലെ വേഷങ്ങളിലൂടെ ആരാധകരുടെ മനസ്സിൽ ഇടംപിടിച്ച ഷാനവാസ് പ്രധാൻ ടോട്ട വെഡ്‌സ് മൈന, ഷാരൂഖ് ഖാന്റെ റയീസ്, സെയ്ഫ് അലി ഖാന്റെ ഫാന്റം, ധോനി ദി അൺസോൾഡ് സ്‌റ്റോറി എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മിർസാപൂർ എന്ന വെബ് സിരീസിൽ പോലീസുകാരന്റെ വേഷം അവതരിപ്പിച്ച് കയ്യടി നേടിയിരുന്നു. നടന്റെ സംസ്‌കാര ചടങ്ങുകൾ മുംബൈയിൽ നടക്കും. രണ്ടുമാസം മുമ്പ് നടന് ബൈപ്പാസ് സർജറി കഴിഞ്ഞിരുന്നു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 'ഇന്ന് ഞാൻ മുംബൈയിലെ ഒരു പരിപാടിയിൽ പങ്കെടുത്തു. എല്ലാം നന്നായി നടക്കുകയായിരുന്നു. നൂറുകണക്കിന് കലാകാരന്മാർ സന്നിഹിതരായിരുന്നു. എന്നാൽ അവാർഡ് സ്വീകരിച്ചതിനു തൊട്ടുപിന്നാലെ നടൻ ഷാനവാസിന് ഹൃദയാഘാതമുണ്ടായി. അപ്പോൾ തന്നെ ചടങ്ങ് നിർത്തിവച്ചു. ഉടനെ ഏറ്റവും അടുത്ത കോകിലാബെൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്ന്' നടൻ യശ്പാൽ ശർമ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു. ദുഃഖം താങ്ങാൻ കുടുംബത്തിന് കഴിയട്ടെ എന്നും അദ്ദേഹം കുറിച്ചു. 


 

Latest News