Sorry, you need to enable JavaScript to visit this website.

ശിവശങ്കറിന്റെ സുഹൃത്തായ ചാർട്ടേഡ് അക്കൗണ്ടന്റിന്‌ ഇ.ഡി നോട്ടിസ്; നാളെ ഹാജറാവണം

തിരുവനന്തപുരം - മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ സുഹൃത്തും ചാർട്ടേഡ് അക്കൗണ്ടന്റുമായ വേണുഗോപാലിന് എൻഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റിന്റെ നോട്ടീസ്. നാളെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നോട്ടീസിലുള്ളത്. ശിവശങ്കർ നിസ്സഹകരണം തുടരുന്ന പശ്ചാത്തലത്തിൽ ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് ഉദ്യോഗസ്ഥരുടെ നീക്കമെന്നാണ് കരുതുന്നത്. 
 ചാർട്ടേഡ് അക്കൗണ്ടന്റായ വേണുഗോപാലാണ് ശിവശങ്കറിന്റെ നിർദ്ദേശ പ്രകാരം നേരത്തെ ലോക്കർ തുറന്നത്. ഇതിൽ നിന്നും കോഴപ്പണം കണ്ടെത്തിയെന്നാണ് ഇ.ഡി ആരോപണം. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമ പ്രകാരമാണ് ശിവശങ്കറെ ഇ.ഡി അറസ്റ്റ് ചെയ്തത്. ഇത് മൂന്നാം തവണയാണ് ഒന്നാം പിണറായി സർക്കാറിന്റെ മാസ്റ്റർ ബ്രെയിനായിരുന്ന ശിവശങ്കറെ അറസ്റ്റു ചെയ്തിട്ടുത്. 
 ശിവശങ്കറെ ഇ.ഡി ഇന്ന് വീണ്ടും ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ശിവശങ്കർ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് ഇ.ഡിയും, ഇഡി പറയുന്നത് പോലെ മൊഴി നൽകാൻ തയ്യാറല്ലെന്ന് ശിവശങ്കറും പരസ്പരം ആരോപിക്കുന്നതായാണ് വിവരം.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

ഐ.ടി തകരാർ; വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

ബർലിൻ - ഐ.ടി തകരാർ കാരണം ജർമനിയിലെ ഫ്രാങ്ക്ഫർട്ട് വിമാനത്താവളത്തിലേക്കുള്ള ലുഫ്താൻസ എയർലൈൻസിന്റെ എല്ലാ വിമാനങ്ങളും വഴിതിരിച്ചുവിട്ടു. ഫ്രാങ്ക്ഫർട്ടിൽനിന്ന് പുറപ്പെടേണ്ട വിമാന സർവിസുകളും മുടങ്ങി.
  യാത്രക്കാരുടെ എണ്ണത്തിലും വിമാനങ്ങളുടെ എണ്ണത്തിലും യൂറോപ്പിലെ ഏറ്റവും വലിയ എയർലൈൻസാണ് ലുഫ്താൻസ. ലുഫ്താൻസയുടെ കമ്പ്യൂട്ടർ സംവിധാനമാണ് തകരാറിലായത്. ഫ്രാങ്ക്ഫർട്ട് മേഖലയിലെ നിർമാണ പ്രവർത്തനങ്ങളാണ് ഐ.ടി തകരാറിന് ഇടയാക്കിയതെന്നും യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിൽ ക്ഷമ ചോദിക്കുന്നതായും ലുഫ്താൻസ ഗ്രൂപ്പ് വാർത്താകുറിപ്പിൽ അറിയിച്ചു.
 പ്രശ്‌നപരിഹാരത്തിനായി ഊർജിത ശ്രമങ്ങൾ നടന്നുവരികയാണെന്നും എയർലൈൻസ് അധികൃതർ വ്യക്തമാക്കി. ഡസൻ കണക്കിന് വിമാനങ്ങൾ റദ്ദാക്കുകയോ വഴിതിരിച്ചു വിടുകയോ ചെയ്തതിനാൽ ആയിരക്കണക്കിന് യാത്രക്കാരാണ് ബുദ്ധിമുട്ടായത്. മ്യൂണിക്, നൂറംബർഗ്, ഡ്യൂസെൽഡോഫ്, എർട്‌ലർ തുടങ്ങിയ വിമാനത്താവളങ്ങളിലേക്കാണ് സർവിസുകൾ വഴിതിരിച്ചുവിട്ടത്.

Latest News