Sorry, you need to enable JavaScript to visit this website.

ശ്രീധരൻപിള്ള മുജാഹിദ് പരിപാടിയിൽ വന്നപ്പോൾ ഉണ്ടായ ട്രോളുകൾ ആർ.എസ്.എസ്-ജമാഅത്ത് ചർച്ചയിൽ ഇല്ലെന്ന് സിന്ധു സൂര്യകുമാർ

-  നാട്ടിൽ ഒരു പട്ടി ചത്താൽ അതിന്റെ 'ഇസ്‌ലാമിക പരിപ്രേക്ഷ്യം' നെടുനീളൻ ലേഖനമായി തൊട്ടടുത്ത ദിവസം പ്രസിദ്ധീകരിക്കാറുളള 'ഇസ്‌ലാമിക് ബുജികൾ' എന്തേ ആർ.എസ്.എസ് പ്രകടിപ്പിച്ച തെറ്റിദ്ധാരണയിൽനിന്ന് ഉൽഭൂതമായ ചോദ്യങ്ങളെക്കുറിച്ചും അവർക്ക് നൽകിയ 'സുവ്യക്ത' മറുപടികളെക്കുറിച്ചും ഒരുക്ഷരം ഉരിയാടാത്തതെന്ന് ഡോ. കെ.ടി ജലീൽ എം.എൽ.എ.

തിരുവനന്തപുരം - ജമാഅത്തെ ഇസ്‌ലാമി-ആർ.എസ്.എസ് ചർച്ചയിൽ പ്രതികരിച്ച് മാധ്യമപ്രവർത്തക സിന്ധു സൂര്യകുമാർ. 'മുജാഹിദുകാരുടെ പരിപാടിയിൽ ശ്രീധരൻപിള്ള വന്നപ്പോൾ കേട്ട വിമർശനങ്ങളും, ട്രോളുകളും പരിഹാസങ്ങളും ചരിത്രം പറയലും, ഉപമകളുണ്ടാക്കലുമൊന്നും ജമാഅത്തുകാർ ആർ.എസ്.എസ്സുമായി നേരിട്ട് ചർച്ചിച്ചപ്പോൾ കാണുന്നില്ലല്ലോ. എന്റെ ടൈംലൈനിൽ ഇല്ലാത്തതുകൊണ്ടാവും.' എന്നാണ് അവർ ഫേസ് ബുക്കിൽ കുറിച്ചത്.
 ഭരണം കയ്യിലിരിക്കുന്നതുകൊണ്ടാണത്രേ ചർച്ച നടത്തിയത്. ഇതിന് കാറ്റുള്ളപ്പോൾ തൂറ്റണം എന്ന പഴമൊഴിയുമായി ബന്ധമൊന്നും കാണില്ല. ഭാരതമാതാ കീ ജയ് എന്നു വിളിക്കാനുള്ള പ്രയാസം മാത്രമായിരുന്നല്ലോ, അജണ്ട അല്ലേ എന്നും സിന്ധു സൂര്യകുമാർ പരിഹസിച്ചു.
#ബർമുഡനിക്കർ സിദ്ധാന്തം #ജമാഅത്തുക്കാർക്ക് എന്തുമാകാം എന്നെഴുതിയാണ് കുറിപ്പ് അവസാനിപ്പിച്ചത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 ആർ.എസ്.എസ് നേതൃത്വവുമായുള്ള ചർച്ച ജമാഅത്ത് നേതാവ് ടി ആരിഫലിയുമായുള്ള ഒരു ഇംഗ്ലീഷ് പത്രത്തിന്റെ അഭിമുഖത്തിലൂടെയാണ് മാധ്യമങ്ങളിൽ വാർത്തയായത്. ആർ.എസ്.എസിന്റെ രണ്ടാംനിര നേതാക്കളുമായുള്ള ചർച്ചയ്ക്ക് മുൻ തെരഞ്ഞെടുപ്പ് കമ്മിഷണർ എസ്.വൈ ഖുറേഷിയാണ് മുൻകൈ എടുത്തതെന്നാണ് വെളിപ്പെടുത്തൽ. 
 'കൂടിക്കാഴ്ചയിൽ ആർ.എസ്.എസിന് എന്തു മറുപടിയാണ് ജമാഅത്ത് നേതാക്കൾ നൽകിയതെന്നറിയാൻ സാധാരണ ജനങ്ങൾക്ക് താൽപര്യമുണ്ടെന്ന് മുൻ മന്ത്രി ഡോ. കെ.ടി ജലീൽ എം.എൽ.എയും ചൂണ്ടാക്കിട്ടി.
 ചർച്ചയിൽ ദുരൂഹതയുണ്ട്. ചർച്ച നടന്നുവെന്ന് ഇരുകൂട്ടരും സമ്മതിക്കുമ്പോൾ മാനസാന്തരം വന്നത് ആർക്കാണ്? ജമാഅത്തെ ഇസ്‌ലാമിക്കോ അതോ ആർ.എസ്.എസിനോ?
 നാട്ടിൽ ഒരു പട്ടി ചത്താൽ അതിന്റെ 'ഇസ്‌ലാമിക പരിപ്രേക്ഷ്യം' നെടുനീളൻ ലേഖനമായി തൊട്ടടുത്ത ദിവസം എഴുതി പ്രസിദ്ധീകരിക്കാറുളള 'ഇസ്‌ലാമിക് ബുജികൾ' എന്തേ ആർ.എസ്.എസ് പ്രകടിപ്പിച്ച തെറ്റിദ്ധാരണയിൽനിന്ന് ഉൽഭൂതമായ ചോദ്യങ്ങളെക്കുറിച്ചും അവർക്ക് നൽകിയ 'സുവ്യക്ത'  മറുപടികളെക്കുറിച്ചും ഒരുക്ഷരം ഉരിയാടാതിരിക്കുന്നതെന്നും കെ.ടി ജലീൽ ചോദിക്കുകയുണ്ടായി.

Latest News