Sorry, you need to enable JavaScript to visit this website.

'നടന്റെ കട്ട ഫാൻ, അവാർഡ് വാങ്ങിയ അധ്യാപികയെ വിവാഹം കഴിക്കണമെന്ന് അവതാരക'; മനോജ് കെ ജയന്റെ മറുപടി വൈറൽ

(പട്ടാമ്പി) പാലക്കാട് - പട്ടാമ്പി എം.ഇ.എസ് ഇന്റർനാഷണൽ സ്‌കൂളിലെ ഒരു പരിപാടിയിൽ അതിഥിയായി പങ്കെടുത്ത് നടൻ മനോജ് കെ ജയൻ പങ്കുവെച്ച വീഡിയോ വൈറലാകുന്നു. 
 ചടങ്ങിലെ മുഖ്യാതിഥിയായ മനോജ് കെ ജയനിൽനിന്നും സ്‌കൂളിലെ ഒരു അധ്യാപിക പുരസ്‌കാരം സ്വീകരിക്കുന്നതാണ് വീഡിയോയിലുള്ളത്. ചടങ്ങിൽ അവാർഡ് സമർപ്പണത്തിനായി നടനെയും സ്വീകരിക്കാനായി ടീച്ചറെയും ക്ഷണിച്ചശേഷം അവതാരകയായ ടീച്ചർ പറഞ്ഞ വാക്കുകൾ ഇങ്ങനെയായിരുന്നു:   'അവാർഡ് വാങ്ങുന്ന ടീച്ചർ നടന്റെ കട്ട ഫാൻ ആണെന്നും കല്ല്യാണം കഴിക്കണം എന്നുവരെ പറഞ്ഞെന്നും' പറഞ്ഞു. 
 ഇത് കേട്ട് നടൻ മനോജ് കെ ജയൻ പൊട്ടിച്ചിരിക്കുന്നുണ്ട് വീഡിയോയിൽ. അവാർഡ് ദാനത്തിനുശേഷം മൈക്ക് എടുത്ത മനോജ് കെ ജയൻ 'താൻ രണ്ട് കല്ല്യാണം കഴിച്ചുകഴിഞ്ഞു, ഇനിയൊന്ന് വളരെ ബുദ്ധിമുട്ടാണ്. ഒന്ന് ആയിരുന്നെങ്കിൽ പിന്നെയും ആലോചിക്കാമായിരുന്നു. സോറി ടീച്ചർ. അടുത്ത ജന്മത്തിൽ നോക്കാം' എന്ന് പറയുകയായിരുന്നു. 
 'ഇതിനുശേഷം...ആങ്കർ ചെയ്ത ടീച്ചറും, അവാർഡ് വാങ്ങിയ ടീച്ചറും തമ്മിൽ പിണങ്ങിയോ....അതോ കൂടുതൽ ഇണങ്ങിയോ എന്നെനിക്കറിയില്ല. എന്തായാലും, എം.ഇ.എസ് ഇന്റർനാഷണൽ സ്‌കൂളിൽ നടന്ന ഈ സംഭവം ഇന്ററസ്റ്റിംഗ് ആയിരുന്നുവെന്ന്' നടൻ വീഡിയോയ്ക്ക് ഒപ്പം കുറിച്ചു. ഇതിന് താഴെ രസകരമായ ഒത്തിരി പ്രതികരണങ്ങളാണുണ്ടായത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

Latest News