Sorry, you need to enable JavaScript to visit this website.

ശിഹാബ് പാകിസ്താനിൽ നടന്നത് രണ്ടുദിവസം, ഇറാനിലെത്തിയത് എങ്ങനെ? ഒളിച്ചുകളിയിൽ വിമർശവുമായി സോഷ്യൽ മീഡിയ

Read More

- ശിഹാബ് ചോറ്റൂർ പേർഷ്യയിലെ മഞ്ഞുമലകളിൽ, യാത്ര നടന്നോ വിമാനത്തിലോ? ചർച്ച കൊഴുക്കുന്നു

- തന്നെ വിമർശിച്ച് യൂ ട്യൂബിലൂടെ പണം ഉണ്ടാക്കിക്കോളൂ. അതിലൊന്നും പ്രശ്‌നമില്ല, എന്റെ യാത്ര മുടക്കരുതെന്ന ഒരൊറ്റ അപേക്ഷയേ തനിക്കുള്ളൂവെന്ന് ശിഹാബ് ചോറ്റൂർ

കോഴിക്കോട് / തെഹ്‌റാൻ - കാൽനടയായി ഹജ്ജിന് പുറപ്പെട്ട മലപ്പുറം വളാഞ്ചേരി സ്വദേശി ശിഹാബ് ചോറ്റൂരിന്റെ യാത്ര പാകിസ്താനിൽനിന്ന് രണ്ടുദിവസത്തിനുശേഷം, പേർഷ്യയിലെ മഞ്ഞുമലകൾക്കു താഴെ എത്തിയ സന്തോഷകരമായ വാർത്തകൾക്കിടെയും സോഷ്യൽ മീഡിയയിൽ വിവാദം കൊഴുക്കുന്നു. 
 ശിഹാബ് പാകിസ്താനിൽനിന്ന് ഇറാനിലെത്തിയത് വിമാനത്തിലാണെന്ന് വലിയൊരു വിഭാഗം പറയുമ്പോൾ അങ്ങനെ ആരു പറഞ്ഞുവെന്നാണ് ശിഹാബ് അനുകൂലികളിൽ ചിലരുടെ ചോദ്യം. 'താൻ രണ്ടുദിവസം കൊണ്ട് പോലീസ് സഹായത്തോടെ പാകിസ്താനിൽനിന്ന് ഇറാനിലെത്തിയെന്നാണ്' ശിഹാബ് വാട്‌സാപ്പ് സന്ദേശത്തിൽ പറയുന്നതെന്നും വിമാനം കയറിയെന്ന് അതിൽ പറയുന്നില്ലെന്നുമാണ് ശിഹാബിനെ ന്യായീകരിക്കുന്നവരിൽ ചിലരുടെ വാദം.
 എന്നാൽ, ശിഹാബിന് പാകിസ്താനിൽ 48 മണിക്കൂർ സമയം മാത്രമേ പാക് സർക്കാർ അനുവദിച്ചിരുന്നുള്ളൂവെന്നും അതിനാൽ ശിഹാബ് ലാഹോറിൽനിന്നും വിമാനം കയറിയാണ് ഇറാൻ തലസ്ഥാനമായ തെഹ്‌റാൻ എയർപോർട്ടിൽ ഇറങ്ങിയതെന്നാണ് മറുവിഭാഗത്തിന്റെ വാദം.
 എന്നാൽ പാകിസ്താനിൽനിന്ന് ഞാൻ ഇറാനിലെത്തിയെന്നും പേർഷ്യയുടെ മഞ്ഞുമലകൾക്കിടയിലാണെന്നും യാത്ര വളരെ റാഹത്താണെന്നുമാണ് ശിഹാബ് ഇന്നു പുറത്തുവിട്ട യൂ ട്യൂബ് ചാനലിൽ ഉള്ളത്. അപ്പോഴും നടന്നുകൊണ്ടു തന്നെയാണോ ഇറാനിൽ എത്തിയതെന്നോ, വിമാനമോ അതല്ലെങ്കിൽ കാൽനട ഉപേക്ഷിച്ച് മറ്റു വാഹന സംവിധാനങ്ങൾ വല്ലതും ആശ്രയിച്ചുവെന്നോ ശിഹാബ് പറയുന്നില്ല. 
 അതിനിടെ, തന്നെ വിമർശിച്ചോളൂ, തന്നെ വിമർശിച്ച് യൂ ട്യൂബിലൂടെ പണം ഉണ്ടാക്കിക്കോളൂ. അതിലൊന്നും പ്രശ്‌നമില്ല, എന്റെ യാത്ര മുടക്കരുതെന്ന ഒരൊറ്റ അപേക്ഷയേ തനിക്കുള്ളൂവെന്നും ശിഹാബ് പറയുന്നു. വാഗ അതിർത്തി കടന്ന് പാകിസ്താനിലെത്തി അവർ തന്ന വാക്ക് പാകിസ്താൻ പാലിച്ചു. ഞാൻ കൊടുത്ത വാക്ക് ഞാനും പാലിച്ചുവെന്ന് പറയുമ്പോഴും അതിനിടയ്ക്കുള്ള ഇറാനിൽ എത്തിയ യാത്രാകാര്യങ്ങൾ വ്യക്തമാക്കുന്നില്ല. 'ഒരുപാട് സ്വപ്‌നങ്ങളുണ്ട്. പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം. സ്വപ്‌നമാണ് നടന്നുള്ള ഹജ്ജ്. ഇനിയും പ്രയാസങ്ങളുണ്ടാവാം' എന്നു പറയുമ്പോഴും തന്റെ യാത്രയിലുണ്ടായ വലിയൊരു വഴിത്തിരിവ് ശിഹാബ് തുറന്നുപറയാത്തതാണ് പലരുടെയും പ്രയാസവും ചർച്ചകൾക്ക് ഇടവരുത്തുന്നതും.
  ശിഹാബിന്റെ ഹജ്ജ് യാത്ര എത്രയും വേഗം ലക്ഷ്യസ്ഥാനത്ത് എത്തി പൂവണിയട്ടേ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നവർ തന്നെയും എന്തിനാണ് യാത്രയിലെ വിവരം തുറന്നുപറയുന്നതിന് ശിഹാബ് മടിക്കുന്നതെന്ന് ചോദിക്കുന്നു. വിവരം യഥാവിധം അറിയിക്കാതെ വാശിയും ഒളിച്ചുകളിയും കളവും  ഉണ്ടായെന്നും സമൂഹമാധ്യമങ്ങളിൽ വിമർശങ്ങളുണ്ട്. 
 'നിങ്ങൾ യാത്രയെക്കുറിച്ച് സത്യസന്ധമായി പറയൂ. രാജ്യങ്ങളുടെ നിയമപരമായ പ്രയാസങ്ങൾ തുറന്നുപറയണം. എല്ലാം നടന്നുതന്നെ ചെയ്തുവെന്ന് വരുത്തിത്തീർക്കരുത്. സാധിക്കുന്നേടത്തോളം നടന്നുതന്നെ താങ്കളുടെ ഉദ്ദേശ്യം പോലെ നടക്കട്ടെ..' 
 'പരമാവധി നടക്കുക, നടക്കാൻ കഴിയാത്തിടത്ത് മറ്റു മാർഗങ്ങൾ തേടുന്നത്  തെറ്റല്ല. ആരോടെങ്കിലും പന്തയം വെച്ചിട്ടല്ലല്ലോ നടക്കുന്നത്, സ്വന്തം ഇഷ്ടപ്രകാരമല്ലേ? പിന്നെന്തിനാണ് ഈ ഒളിച്ചു കളി?' എന്നിങ്ങനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി അഭിപ്രായങ്ങൾ സമൂഹമാധ്യമങ്ങളിൽ ഉയരുന്നുണ്ട്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

പാക് വിസ കിട്ടാതെ നാലുമാസത്തിലേറെ പഞ്ചാബിലെ ആഫിയ സ്‌കൂളിൽ കഴിഞ്ഞ ശിഹാബിന് രണ്ടുദിവസത്തെ ട്രാൻസിറ്റ് വിസയാണ് പാക് സർക്കാർ അനുവദിച്ചതെന്നും എന്നാൽ ഇക്കാര്യം സത്യസന്ധമായി തുറന്നുപറയാൻ തയ്യാറായില്ലെന്നും ഇവർ പറയുന്നു. തന്നെ സ്‌നേഹിക്കുന്നവരോട് പോലും കള്ളം പറഞ്ഞുവെന്നും സത്യം തുറന്നുപറയാൻ മടിച്ചത് ശരിയായില്ലെന്നുമാണ് ഇവരുടെ കുറ്റപ്പെടുത്തൽ. അപ്പോഴും ശിഹാബിന്റെ ആഗ്രഹം വേഗത്തിൽ സഫലമാവട്ടെ എന്നു തന്നെയാണ് അവരുടെയെല്ലാം പ്രാർത്ഥനകൾ.

Latest News