Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കളി കാര്യമായി; കയർ കഴുത്തിൽ കുരുങ്ങി കോഴിക്കോട്ട് വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം

കോഴിക്കോട് - കളിക്കുന്നതിനിടെ കഴുത്തിൽ കയർ കുരുങ്ങി വിദ്യാർത്ഥി മരിച്ചു. പരപ്പിൽ എം.എം.എച്ച് സ്‌കൂൾ വിദ്യാർത്ഥി പയ്യാനക്കൽ പടന്നവളപ്പ് മുഹമ്മദ് റിസ്വാൻ (12) ആണ് മരിച്ചത്. വീടിന്റെ മുകൾ നിലയിൽ കളിക്കുന്നതിനിടെയാണ് കഴുത്തിൽ കയർ കുരുങ്ങിയത്. ഭക്ഷണം കഴിക്കാൻ മാതാവ് വിളിച്ചതിനെ തുടർന്ന് കാണാത്തതിനെ തുടർന്ന് സഹോദരൻ മുകൾ നിലയിൽ കയറിയപ്പോഴാണ് റിസ്വാന്റെ കഴുത്തിൽ കയർ കുരുങ്ങിയ നിലയിൽ കണ്ടത്. ഉടൻ ബീച്ചിലെ ഗവ. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. റഷീദിന്റെയും ജമീലയുടെയും മകനാണ്. റന, സിയാൻ സഹോദരങ്ങളാണ്.

 

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

എ.ഐ.സി.സി പ്രവർത്തക സമിതി ആകാംക്ഷകൾക്കിടെ, ശശി തരൂർ പ്ലീനറി സമ്മേളനത്തിന്റെ ഡ്രാഫ്റ്റിംഗ് കമ്മിറ്റിയിൽ

ന്യൂദൽഹി - എ.ഐ.സി.സി പ്രവർത്തകസമിതിയിലേക്ക് ശശി തരൂരിനെ പരിഗണിക്കുമോ എന്ന ആകാംക്ഷകൾക്കിടെ, കോൺഗ്രസ് പ്ലീനറി സമ്മേളനത്തിന്റെ ഡ്രാഫ്റ്റിംഗ് കമ്മിറ്റിയിൽ ശശി തരൂരിനെ ഉൾപ്പെടുത്തി ദേശീയ നേതൃത്വം. കേരളത്തിൽനിന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ജയറാം രമേശിന്റെ നേതൃത്വത്തിലുള്ള 21 അംഗ പ്ലീനറി ഡ്രാഫ്റ്റിംഗ് കമ്മിറ്റിയിലുണ്ട്.
 കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിലെ മത്സരവും കേരളത്തിലെ തരൂരിന്റെ പര്യടനവും പാർട്ടിക്കകത്തും പുറത്ത് പൊതുസമൂഹത്തിലും തരൂരിന് വലിയ സ്വീകാര്യതയും രാഷ്ട്രീയ മൈലേജുമുണ്ടാക്കിയിരുന്നു. എങ്കിലും ഒറ്റപ്പെട്ട ചില നേതാക്കൾ തരൂരിനെ ഉൾക്കൊള്ളാൻ വിമുഖത കാണിച്ചിരുന്നു. ഈ താൽപര്യക്കുറവ് വരാനിരിക്കുന്ന പ്രവർത്തകസമിതിയിലും പ്രകടമാവുമോ ഇല്ലയോ എന്നത് രാഷ്ട്രീയ ഇന്ത്യ ഉറ്റുനോക്കുന്ന സാഹചര്യത്തിൽ തരൂരിനെ ഡ്രാഫ്റ്റിംഗ് കമ്മിറ്റിയിൽ പരിഗണിച്ചത് വളരെ പോസിറ്റീവായ നിലപാടായാണ് തരൂർ ഭക്തരും കോൺഗ്രസ് ശക്തിപ്പെടണമെന്ന് ആഗ്രഹിക്കുന്ന പാർട്ടിക്കകത്തും പുറത്തുമുള്ള വലിയൊരു വിഭാഗവും കരുതുന്നത്.

Latest News