Sorry, you need to enable JavaScript to visit this website.

കുഞ്ഞിനെ പ്രസവിച്ച സഹദിനെ അച്ഛനെന്ന് രേഖപ്പെടുത്തണം; ട്രാൻസ്‌ജെൻഡർ ദമ്പതികളുടെ അപേക്ഷ മന്ത്രിക്ക്

കോഴിക്കോട് - കുഞ്ഞു പിറന്ന സന്തോഷത്തിനിടെ തങ്ങളുടെ പുതിയ ആഗ്രഹം വെളിപ്പെടുത്തി ട്രാൻസ്‌ജെൻഡർ ദമ്പതികൾ. കഴിഞ്ഞദിവസം കോഴിക്കോട് മെഡിക്കൽ കോളജിൽ വച്ച് പ്രസവിച്ച ട്രാൻസ്മാൻ തിരുവനന്തപുരം സ്വദേശി സഹദിനെ രേഖകളിൽ അച്ഛനെന്നും കോഴിക്കോട് സ്വദേശിനിയായ ട്രാൻസ് വുമൺ സിയയെ സർട്ടിഫിക്കറ്റിൽ അമ്മയായും രേഖപ്പെടുത്തണമെന്നാണ് ഇവരുടെ ആവശ്യം.
  ഇവരുടെ ട്രാൻസ് തിരിച്ചറിയൽ രേഖകളിൽ സഹദിനെ പുരുഷനായാണ് രേഖപ്പെടുത്തിയതെന്നും അതുകൊണ്ടുതന്നെ കുഞ്ഞിന്റെ ജനന സർട്ടിഫിക്കറ്റിലും അച്ഛന്റെ സ്ഥാനത്തായിരിക്കണം സഹദിന്റെ സ്ഥാനമെന്ന് ട്രാൻസ് ദമ്പതികൾ ആവശ്യപ്പെടുന്നു. എന്നാൽ പ്രസവിക്കാത്ത ആളെ അമ്മയും പ്രസവിച്ച ആളെ അച്ഛനായും രേഖപ്പെടുത്താൻ ഉദ്യോഗസ്ഥർക്ക് വകുപ്പില്ല. 
 മാതാപിതാക്കളുടെ പേരുകളിലും സ്ഥാനങ്ങളിലും ഇത്തരമൊരു ഇളവ് വരുത്താൻ തങ്ങൾക്കാവില്ലെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കിയതിനെ തുടർന്ന് ട്രാൻസ്‌ജെൻഡർ ദമ്പതികൾ ആരോഗ്യമന്ത്രി വീണ ജോർജിന് കത്തയച്ചിരിക്കുകയാണ്. ആരോഗ്യവകുപ്പ് ഇക്കാര്യത്തിൽ പ്രത്യേക ഉത്തരവ് ഇറക്കിയാലെ ഇവരുടെ ആവശ്യം പൂവണിയൂ. ആരോഗ്യമന്ത്രി നിയമവിദഗ്ധരുമായും മറ്റും കൂടിയാലോചിച്ച് ഇക്കാര്യത്തിൽ സ്വീകരിക്കുന്ന നിലപാട് നിർണായകമാണ്.
 രാജ്യത്തെ ആദ്യ ട്രാൻസ്‌മെൻ പ്രസവമായിരുന്നു സഹദിന്റേത്. സിസേറിയനിലൂടെയായിരുന്നു പ്രസവമെങ്കിലും കുഞ്ഞും ദമ്പതികളും സുഖമായി കഴിയുന്നു.

 

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ മകൾ വിവാഹിതയായി; വരൻ പ്രവാസി

ജയ്പൂർ - കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ മകൾ ഷാനല്ല ഇറാനിയും അർജുൻ ഭല്ലയും വിവാഹിതയായി. രാജസ്ഥാനിലെ നാഗൗർ ജില്ലയിലെ കിംസർ കോട്ടയിൽ വളരെ ലളിതമായിരുന്നു വിവാഹ ചടങ്ങ്. 
 എം.ബി.എ ബിരുദധാരിയായ പ്രവാസിയായ അർജുൻ ഭല്ലയാണ് വരൻ. വധു ഷാനല്ല അഭിഭാഷകയാണ്. മുംബൈ ലോ കോളേജിൽ നിന്ന് ബിരുദ പഠനം പൂർത്തിയാക്കിയ ശേഷം വാഷിങ്ങ്ടണിലെ ലോ സെന്ററിൽ നിന്നും എൽ എൽ.എം ബിരുദം നേടി. 2021 ഡിസംബറിൽ അർജുനെ കുടുംബത്തിലേക്ക് സ്വാഗതം ചെയ്ത് സ്മൃതി ഇറാനി ഇൻസ്റ്റഗ്രാമിലെ ഒരു പോസ്റ്റിലൂടെ മകളുടെ വിവാഹ കാര്യം അറിയിച്ചിരുന്നു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമായ 50-ഓളം പേരാണ് ചടങ്ങിൽ പങ്കെടുത്തത്.
 സ്മൃതി ഇറാനിയുടെ ഭർത്താവ് സുബിൻ ഇറാനിയുടെ ആദ്യ വിവാഹത്തിലെ മോന ഇറാനിയുടെ മകളാണ് ഷാനല്ല ഇറാനി. സ്മൃതിക്കും സുബിനും രണ്ട് കുട്ടികളുണ്ട്. മകൻ സോഹറും മകൾ സോയിഷും. മൂന്നുപേരും വളരെ അടുപ്പത്തിലാണ് കഴിയുന്നത്. 
 വിവാഹത്തിന് വേദിയായ കിംസർ കോട്ടക്ക് 500 വർഷത്തെ പഴക്കമുണ്ട്. 2021-ൽ ഇതേ സ്ഥലത്ത് വെച്ചുതന്നെയായിരുന്നു വിവാഹ നിശ്ചയവും. ഈ കോട്ട ഇപ്പോൾ ബി.ജെ.പി നേതാവ് ഗജേന്ദ്ര സിംഗിന്റെ ഉടമസ്ഥതയിലുള്ള ഹെറിറ്റേജ് ഹോട്ടലാണ്


 

Latest News