നദിയില്‍ കുളിച്ചതിന് ദളിത് പെണ്‍കുട്ടിക്ക് മര്‍ദനം, പ്രചരിക്കുന്നത് പഴയ വീഡിയോ

ന്യൂദല്‍ഹി- നദിയില്‍ കുളിച്ചതിന്  ദളിത് പെണ്‍കുട്ടിയെ സംഘ് പരിവാര്‍ തീവ്രവാദികള്‍ മര്‍ദിക്കുന്ന വീഡിയോ എന്ന പേരില്‍ പ്രചരിക്കുന്നത് കഴിഞ്ഞ വര്‍ഷത്തെ വീഡിയോ. മാത്രമല്ല, പെണ്‍കുട്ടിയെ മര്‍ദിച്ചത് നദിയില്‍ കുളിച്ചതിന്റെ പേരിലല്ലതാനും.  
മധ്യപ്രദേശിലെ ധാര്‍ ജില്ലയിലാണ് സംഭവം. 2021 ജൂണില്‍ രണ്ട് ആദിവാസി പെണ്‍കുട്ടികളെ ബന്ധുക്കളാണ് മര്‍ദിച്ചത്.  ബന്ധുക്കളോട് ഫോണില്‍ സംസാരിച്ചതിനായിരുന്നു മര്‍ദനം.
ചുറ്റും നില്‍ക്കുന്നവരോട് സഹായത്തിനായി നിലവിളിക്കുമ്പോഴും ഒരു കൂട്ടം പുരുഷന്മാര്‍ കൈയില്‍ വടിയുമായി ഒരു പെണ്‍കുട്ടിയെ ഓടിക്കുന്നതാണ് വീഡിയോ.
ദളിത് പെണ്‍കുട്ടിയെ ഹിന്ദുത്വ തീവ്രവാദ സംഘടനയിലെ അംഗങ്ങള്‍ ക്രൂരമായും ദയാരഹിതമായും മര്‍ദിക്കുന്നുവെന്ന വീഡിയോ എന്ന പേരിലാണ് ഇത് പ്രചരിക്കുന്നത്. ട്വിറ്ററില്‍ മാത്രം ഈ  വീഡിയോ ലക്ഷത്തിലേറെ വ്യൂസ് നേടി.
നദിയില്‍ കുളിച്ചതിനും വെള്ളം മലിനമാക്കിയതിനും  ദളിത് പെണ്‍കുട്ടിയെ നിഷ്‌കരുണം മര്‍ദിക്കുന്നുവെന്ന പേരില്‍ അറബിയിലും ഈ വീഡിയോ പ്രചരിക്കുന്നുണ്ട്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News