വീടിനു മുന്നില്‍ വിഷക്കായുടെ മരം; സ്‌നേഹത്തിന്റെ ഭാഷയില്‍ മക്കളെ തിരുത്തണം

ഏതൊരു മാധ്യമമായാലും അത് നല്ലതുപോലെയും ചീത്തയായും നമുക്ക് ഉപയോഗപ്പെടുത്താം. നവമാധ്യമങ്ങളുടെ ഉപയോഗം കൊണ്ട് മക്കളെ സ്‌നേഹിക്കുന്നില്ല എന്നു പറയുന്ന മക്കളോട് എനിക്ക് പറയാനുള്ളത് നിങ്ങള്‍ക്ക് ഒരു ലക്ഷ്യബോധം ഉണ്ടെങ്കില്‍ അത് ഒന്നിനും തടസ്സമാകില്ല.
ഫെയ്‌സ്ബുക്കും ഇന്‍സ്റ്റഗ്രാമും വന്നതില്‍ പിന്നെ മക്കള്‍ അനുസരണക്കേട് മാത്രമാണ് കാണിക്കുന്നത് എന്ന് പറയുന്ന മാതാപിതാക്കളോട് എനിക്ക് പറയാനുള്ളത്. നമ്മള്‍ വിഷക്കായുടെ മരം നമ്മുടെ  വീടിന്റെ മുന്നില്‍ നട്ടുവളര്‍ത്തിയാല്‍ അതില്‍ വിഷക്കാ പിടിക്കുമ്പോള്‍ മക്കളെ അത് എടുത്ത് തിന്നരുത് എന്ന് പറഞ്ഞിട്ട് കാര്യമില്ല. കര്‍ശന നിയന്ത്രണങ്ങള്‍ അവരില്‍ ഏര്‍പ്പെടുത്താതെ സ്‌നേഹത്തിന്റെ ഭാഷയില്‍ പറഞ്ഞു മനസ്സിലാക്കി കൊണ്ടുപോകാന്‍ മാത്രമേ ഇനിയുള്ള കാലം നമുക്ക് സാധിക്കുകയുള്ളൂ
കുടുംബ ബന്ധങ്ങളില്‍ വിള്ളല്‍ ഉണ്ടാക്കുന്നുണ്ടോ എന്ന ചോദ്യം ഏറെ പ്രസക്തമാണ്. പുതിയ പല ബന്ധങ്ങള്‍ ഉണ്ടാകാനും ചില ബന്ധങ്ങളില്‍ വിള്ളലുകള്‍ ഉണ്ടാകാനും സോഷ്യല്‍ മീഡിയ കാരണമായിട്ടുണ്ട്.
 

 

Latest News