Sorry, you need to enable JavaScript to visit this website.

നടപ്പാലം ഉണ്ടായിട്ടും റോഡ് മുറിച്ചുകടുന്നു; സൗദി ഖമീസില്‍ ഇന്ത്യക്കാരന് ദാരുണാന്ത്യം

ഖമീസ് മുശൈത്ത്- സൗദിയിലെ ഖമീസില്‍ ഇന്ത്യക്കാരന്റെ മരണം റോഡ് മുറിച്ചു കടക്കുമ്പോള്‍.
കൊല്‍ക്കത്ത സ്വദേശി പ്രഭീര്‍ കുമാര്‍(45) കഴിഞ്ഞ ദിവസമാണ് അപകടത്തില്‍ മരിച്ചത്. കല്യാണ മണ്ഡപത്തിലെ ജീവനക്കാരനായ ഇദ്ദേഹം വ്യാഴാഴ്ച പകല്‍ പതിനൊന്നര മണിക്ക് ഖമീസ് മുശൈത്ത് റിയാദ് റോഡിലെ ഹയാത്ത് ഹോസ്പിറ്റലിന് സമീപം  റോഡ് ക്രോസ് ചെയ്യുകയായിരുന്നു. വാഹനാപകടത്തില്‍ സമീപത്ത് റോഡ് കുറുകേ കടത്താന്‍ നടപ്പാലം ഉണ്ടായിരുന്നുവെങ്കിലും ഏറേ തിരക്കേറിയ റോഡ് മുറിച്ചുകടന്നതാണ് അപകടത്തിന് കാരണം. ഗുരുതര പരിക്കേറ്റ ഇയാളെ
ഉടന്‍ ഹയാത്ത് ഹോസ്പിറ്റലില്‍  പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.  മൃതദേഹം ഹയാത്ത് ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കയാണ്.
പ്രധാന പാതകള്‍  ക്രോസ് ചെയ്യരുതെന്ന് ട്രാഫിക്ക് വിഭാഗത്തിന്റെ കരശന നിര്‍ദേശമുണ്ട്. ഇങ്ങിനെ ക്രോസ് ചെയ്യുന്നവരില്‍നിന്ന് ആയിരം റിയാല്‍ വരെ ഫൈന്‍ ഈടാക്കുന്നുമുണ്ട്. എങ്കിലും അശ്രദ്ധമായി പലരും ഇതു തുടരുകയാണ്. പ്രധാന ഇടങ്ങളിലെല്ലാം ഇരുമ്പ് ഗ്രില്ല് പണിതിട്ടുണ്ടെങ്കിലും എളുപ്പമെത്താന്‍ പലര്‍ക്കും ഇതൊരു തടസ്സമല്ല.
പൂര്‍ണ്ണമായും തെറ്റ് പ്രഭീര്‍ കുമാറിന്റെതാണെന്നാണ് ട്രാഫിക് വിഭാഗത്തിന്റെ കണ്ടെത്തല്‍.  തുടര്‍ നിയമനടപടികള്‍ ഷൗക്കത്ത് ആലത്തൂരിന്റെയും ഹനീഫ മഞ്ചേശ്വരത്തിന്റേയും നേതൃത്വത്തില്‍ നടന്നു വരുന്നു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News