സൗദിയില്‍ ഒരുമാസം മുമ്പ് ജീവനൊടുക്കിയ പ്രവാസിയുടെ മൃതദേഹം നാട്ടിലേക്ക്

ഖമീസ് മുശൈത്ത്- സൗദി അറേബ്യയിലെ ഖമീസ് മുശൈത്തില്‍ ഒരു മാസം മുമ്പ് ആത്മഹത്യ ചെയ്ത ഇന്ത്യക്കാരന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാന്‍ തീരുമാനമായി.
മുംബൈ ധാരാവിയിലെ  പരേതനായ ഖാന്‍ ഖുതുബുല്ലയുടേയും ശംസുന്നിസയുടേയും മകനായ റഹ് മത്തുല്ല ഖാന്‍ (56) ആണ് ആത്മഹത്യ ചെയ്തത്.
ഖമീസില്‍നിന്ന് പതിനഞ്ച് കിലോമീറ്റര്‍ അകലെ അഹദ് റുഫൈദയില്‍ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. നാല് മാസം  മുമ്പ് കൃഷിയിടത്തിലെ ജോലിക്കാരനായി എത്തിയ ഖാന്‍  ഡിസംബര്‍ 25ന് കിടപ്പുമുറിക്ക് സമീപം ആടുമാടുകള്‍ക്കുള്ള ഭക്ഷണം സൂക്ഷിക്കുന്ന മുറിയുടെ റൂഫിങ്ങ് പൈപ്പില്‍ കയര്‍ കെട്ടി ആത്മഹത്യ ചെയ്യുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടില്‍ ആത്മഹത്യ സ്ഥിരീകരിച്ചു.
നേരത്തെ പതിനഞ്ച് വര്‍ഷം പ്രവാസിയായിരുന്ന ഇദ്ദേഹം നീണ്ട ഒരിടവേളയ്ക്ക് ശേഷം വീണ്ടും തൊഴില്‍ തേടി സൗദിയിലെത്തുകയായിരുന്നു.
അഹദ് റുഫൈദ ഹോസ്പിറ്റലില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കുന്നതിനുളള നടപടികള്‍ പൂര്‍ത്തിയാാക്കി വരികയാണെന്ന്  ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് വെല്‍ഫയര്‍ അംഗം ഹനീഫ മഞ്ചേശ്വരം പറഞ്ഞു.
ഭാര്യ: ഷഹറുന്നിസ. മക്കള്‍: അജ്മല്‍, അഫ്‌സല്‍, സബ ഫാത്തിമ.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Tags

Latest News