Sorry, you need to enable JavaScript to visit this website.

ഇന്‍ശാ അല്ലാഹ്, എം.ബി.എസ് ലോകത്തെ സുപ്രധാന നേതാവാകും-പോംപിയോ

റിയാദ്- സൗദി അറേബ്യയുടെ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാനെ പ്രകീര്‍ത്തിച്ച്  മുന്‍ യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ. തന്റെ കാലത്തെ ഏറ്റവും പ്രധാനപ്പെട്ട നേതാക്കളില്‍ ഒരാളായിരിക്കും മുഹമ്മദ് ബിന്‍ സല്‍മാനെന്ന് അദ്ദേഹം പ്രശംസിച്ചു.
'നെവര്‍ ഗിവ് എ ഇഞ്ച്: ഫൈറ്റിംഗ് ഫോര്‍ ദ അമേരിക്ക ഐ ലൗ്' എന്ന പുതിയ പുസ്തകത്തില്‍ യുഎസ്-സൗദി ബന്ധങ്ങള്‍ക്കായി  ഗണ്യമായ പേജുകള്‍ നീക്കിവെച്ച പോംപിയോ സൗദിയുമായി അടുത്ത ബന്ധത്തിന്റെ ആവശ്യകത എടുത്തു പറയുകയും ചെയ്യുന്നു.  
സൗദി അറേബ്യയുമായുള്ള അമേരിക്കയുടെ ബന്ധം തകര്‍ക്കാന്‍ മാധ്യമങ്ങള്‍ ശ്രമിക്കുന്നുവെന്ന് പുസത്കത്തില്‍ പോംപിയോ വിമര്‍ശിക്കുന്നുണ്ട്. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സാംസ്‌കാരിക പരിഷ്‌കരണത്തിന് എം.ബി.എസ് നതൃത്വം നല്‍കിയിട്ടും പുരോഗമന ഇടതുപക്ഷം അദ്ദേഹത്തെ വെറുക്കുന്നതിനെ പോംപിയോ ചോദ്യം ചെയ്യുന്നു. തന്റെ കാലത്തെ ഏറ്റവും പ്രധാനപ്പെട്ട നേതാക്കളില്‍ ഒരാളാണെന്ന് എം.ബി.എസ് തെളിയിക്കുമെന്നും ലോക വേദിയിലെ യഥാര്‍ത്ഥ ചരിത്ര വ്യക്തിത്വമാകുമെന്നും പോംപിയോ പറയുന്നു. 
പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ എം.ബി.എസ് എന്ന് പരക്കെ അറിയപ്പെടുന്ന കിരീടാവകാശിയുടെ കീഴില്‍ സൗദി അറേബ്യ വലിയ പ്രാധാന്യം കൈവരിക്കും- ദൈവം ഇച്ഛിച്ചെങ്കില്‍ എന്ന് അര്‍ഥമുള്ള ഇന്‍ശാ അല്ലാഹ് എന്ന വാക്കുകള്‍ ഉപയോഗിച്ചുകൊണ്ട്  പോംപിയോ എഴുതി. സൗദിയുമായുള്ള യു.എസിന്റെ തന്ത്രപരമായ പങ്കാളിത്തം ന്യൂ ഹാംഷയര്‍ മുതല്‍ അയോവ വരെയും സൗത്ത് കരോലിന മുതല്‍ നെവാഡ വരെയും അമേരിക്കക്കാര്‍ക്ക് പ്രധാനമാണെന്നും  പോംപിയോ കുറിച്ചു. 

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News