ഗോരഖ്പൂര്‍- ഉത്തര്‍പ്രദേശില്‍ മകന്‍ മരിച്ചതിനെ തുടര്‍ന്ന് വിധവയായ മരുമകളെ 70 വയസ്സായ പിതാവ് വിവാഹം ചെയ്തു. 28 കാരിയായ മരുമകളെ ക്ഷേത്രത്തില്‍ വെച്ച് വിവാഹം കഴിച്ചതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി.
സംഭവത്തെക്കുറിച്ച് പലതരത്തിലുള്ള ചര്‍ച്ചകളാണ് സമൂഹ മാധ്യമങ്ങളില്‍ നടക്കുന്നത്. മരുമകളെ വിവാഹം ചെയ്ത കൈലാഷ് യാദവിന്റെ ഭാര്യ 12 വര്‍ഷം മുമ്പാണ് മരിച്ചത്. നാല് കുട്ടികളുണ്ട്. ഇതില്‍ മൂന്നാമത്തെ മകനായിരുന്നു പൂജയുടെ ഭര്‍ത്താവ്.
പരസ്പര സമ്മതത്തോടെയാണ് ഇരുവരും വിവാഹിതരായതെന്നും പുതിയ ബന്ധത്തില്‍ പൂജ സന്തുഷ്ടയാണെന്നും റിപ്പോര്‍ട്ടുകളില്‍ ബദല്‍ഗഞ്ച് കോട്‌വാലി പ്രദേശത്തെ ഛാപിയ ഉംറാവു ഗ്രാമത്തിലെ താമസക്കാരനാണ് കൈലാഷ് യാദവ്.
ബര്‍ഹല്‍ഗഞ്ച് പോലീസ് സ്‌റ്റേഷനിലെ വാച്ച്മാനാണ് ഇദ്ദേഹം. ക്ഷേത്രത്തില്‍ പൂജയുടെ കരങ്ങളില്‍ പിടിച്ച് ഏഴു തവണ പ്രദക്ഷിണം ചെയ്തപ്പോള്‍ ബന്ധുക്കളും ഗ്രാമവാസികളും സന്നിഹിതരായിരുന്നു. വിവാഹത്തെ കുറിച്ചുള്ള ചര്‍ച്ചകളാണ് പ്രദേശമാകെ നടക്കുന്നത്. ഭര്‍ത്താവിന്റെ മരണശേഷം പൂജ തനിച്ചായിരുന്നെന്ന് ചിലര്‍ പറയുന്നു. മറ്റൊരാളെ വിവാഹം കഴിച്ചിരുന്നുവെന്നും ആ കുടുംബത്തെ ഇഷ്ടപ്പെടാത്തതിനാല്‍ യുവതി ഭര്‍ത്താവിന്റെ വീട്ടിലേക്ക് മടങ്ങിയെന്നുമാണ് മറ്റു ചിലര്‍ പറയുന്നത്.
വൈറലായ ഫോട്ടോയില്‍ നിന്നാണ് ഈ വിവാഹത്തെക്കുറിച്ച് തങ്ങള്‍ അറിഞ്ഞതെന്ന് ബര്‍ഹല്‍ഗഞ്ച് സ്‌റ്റേഷന്‍ ഇന്‍ചാര്‍ജ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് പരാതിയൊന്നും ലഭിച്ചിട്ടില്ല. ഇത് രണ്ടുപേര്‍ തമ്മിലുള്ള വിഷയമാണെന്നും ആര്‍ക്കെങ്കിലും പരാതിയുണ്ടെങ്കില്‍ പോലീസ് അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)






