നടി അപര്‍ണ ബാലമുരളിയോട് അപമര്യാദയായി പെരുമാറിയ ലോ കോളേജ് വിദ്യാര്‍ത്ഥിക്ക് സസ്‌പെന്‍ഷന്‍


കൊച്ചി: കോളേജ് യൂണിയന്‍ പരിപാടിക്കിടെ നടി അപര്‍ണ ബാലമുരളിയോട് അപമര്യാദയായി പെരുമാറിയ എറണാകുളം ലോ കോളജ് വിദ്യാര്‍ത്ഥിക്ക് സസ്‌പെന്‍ഷന്‍. രണ്ടാം വര്‍ഷ എല്‍എല്‍ബി വിദ്യാര്‍ത്ഥി വിഷ്ണുവിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ലോ കോളേജ് സ്റ്റാഫ് കൗണ്‍സിലിന്റേതാണ് നടപടി. ഒരാഴ്ചത്തേക്കാണ് സസ്‌പെന്‍ഷന്‍. അപര്‍ണയോട് വിദ്യാര്‍ത്ഥി മോശമായി പെരുമാറിയ സംഭവം വിവാദമായതോടെ കോളജ് പ്രിന്‍സിപ്പല്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ മറുപടി തൃപ്തികരമല്ലാത്തതിനാല്‍ സ്റ്റാഫ് കൗണ്‍സില്‍ വിഷ്ണുവിനെ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു.

കോളേജ് യൂണിയന്‍ പരിപാടിയില്‍ അതിഥികളായാണ് അപര്‍ണ ബാലമുരളിയും വിനീത് ശ്രീനിവാസനും ലോ കോളേജിലെത്തിയത്. തങ്കം എന്ന ചിത്രത്തിന്റെ പ്രമോഷന്റെ കൂടി ഭാഗമായിട്ടായിരുന്നു സന്ദര്‍ശനം. ലോ കോളേജ് യൂണിയന്‍ സംഘടിപ്പിച്ച പരിപാടി വേദിയില്‍ പുരോഗമിക്കുന്നതിനിടെ പൂവുമായി വേദിയിലേക്കെത്തിയ വിഷ്ണു നടിയുടെ കയ്യില്‍ പിടിക്കുകയും ഫോട്ടോ എടുക്കാനായി തോളില്‍ കയ്യിടാന്‍ ശ്രമിക്കുകയും ചെയ്തു. മോശമായി പെരുമാറിയ വിഷ്ണുവിനോട് അപര്‍ണ രൂക്ഷമായി പ്രതികരിച്ചു. ഫോട്ടോയ്ക്ക് നില്‍ക്കാതെ താരം ഒഴിഞ്ഞു മാറുകയും ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ എസ്എഫ്‌ഐ നയിക്കുന്ന കോളേജ് യൂണിയന്‍ സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് രംഗത്ത് എത്തിയിരുന്നു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News