Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

തമിഴ്‌സംഘത്തെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പിച്ചു, കുട്ടകള്‍ കത്തിച്ചു

നെടുമ്പാശ്ശേരി-ദേശീയപാതയ്ക്കു സമീപം നെടുമ്പാശ്ശേരി ഗ്രാമപഞ്ചായത്തിലെ കുറുന്തലക്കോട്ട് ചിറയില്‍ പഞ്ചായത്തിന്റെ അനുവാദമില്ലാതെ രാസപദാര്‍ത്ഥം ഉപയോഗിച്ച് മത്സ്യംപിടിച്ച  തമിഴ് സംഘത്തെ നാട്ടുകാര്‍ പിടികൂടി  പോലീസില്‍ ഏല്‍പ്പിച്ചു.  കുറുന്തലക്കോട്ട്  ചിറയില്‍ കുട്ടയില്‍ സഞ്ചരിച്ച്  വലകളുപയോഗിച്ച് മത്സ്യങ്ങള്‍ പിടികൂടിയ  സ്ത്രീയടക്കമുള്ള അഞ്ചംഗ നാടോടി സംഘമാണ് പിടിയിലായത്.  മത്സ്യങ്ങള്‍  പിടികൂടിയതിനു ശേഷം വില്‍പ്പനക്കായി  പെട്ടി ഓട്ടോയില്‍ കയറ്റുന്നതിനിടെയാണ് നാട്ടുകാര്‍ പിടികൂടിയത്. സംഭവമറിഞ്ഞ് നെടുമ്പാശ്ശേരി പോലീസും , പഞ്ചായത്ത് പ്രസിഡന്റ് പി.വി.കുഞ്ഞ്, വാര്‍ഡംഗം ബിന്ദു സാബു തുടങ്ങിയവര്‍ സ്ഥലത്തെത്തി പിഴ അടപ്പിക്കാന്‍ നടപടി സ്വീകരിച്ചു .  വിവിധ ഇനങ്ങളില്‍ല്‍പെട്ട  195 കിലോ മത്സ്യമാണ് പിടിച്ചിരുന്നത്. അനധികൃതമായി കൂട്ടത്തോടെ മത്സ്യം പിടിച്ചതിനാണ് സംഘത്തില്‍ നിന്ന്  പിഴ ഈടാക്കാന്‍ പഞ്ചായത്ത് നടപടി സ്വീകരിച്ചത്. അതിനിടെ  വിഷരൂപത്തിലുള്ള രാസപദാര്‍ഥമുപയോഗിച്ചാണ് സംഘം മത്സ്യക്കുരുതി നടത്തിയിട്ടുള്ളതെന്നാരോപിച്ച് നാട്ടുകാര്‍ സംഘത്തിന്റെ കുട്ടകള്‍ കത്തിച്ച് പ്രതിഷേധിച്ചു. രാസ വസ്തുക്കള്‍ ഉപയോഗിച്ചാണോ സംഘം മത്സ്യ ബന്ധനം നടത്തിയതെന്ന കാര്യം  അന്വേഷിക്കുമെന്നും,  പഞ്ചായത്തിന്റെ അധീനതയിലുള്ള ജലാശയങ്ങളില്‍ നിന്ന് അനധികൃതമായി മത്സ്യ ബന്ധനം നടത്തുന്നത് തടയാന്‍ സുശക്തമായ നടപടി സ്വീകരിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് പി.വി.കുഞ്ഞ് അറിയിച്ചു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News