സഹയാത്രികയുടെ മേല്‍ മൂത്രമൊഴിച്ച സംഭവം; എയര്‍ ഇന്ത്യയ്ക്ക് 30 ലക്ഷം രൂപ പിഴ, പൈലറ്റിന് സസ്‌പെന്‍ഷന്‍

ന്യൂദല്‍ഹി: യാത്രക്കാരന്‍ സഹയാത്രികയുടെ മേല്‍ മൂത്രമൊഴിച്ച സംഭവത്തില്‍ എയര്‍ ഇന്ത്യയ്ക്ക് 30 ലക്ഷം രൂപ പിഴയിട്ട് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍. പൈലറ്റിന്റെ ലൈസന്‍സും മൂന്ന് മാസത്തേക്ക് സസ്പെന്‍ഡ് ചെയ്തു. അതേസമയം തങ്ങളുടെ ഭാഗത്ത് നിന്നുണ്ടായ പിഴവുകള്‍ അംഗീകരിക്കുന്നുവെന്നും അവ പരിഹരിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാന്‍  വേണ്ട നടപടി സ്വീകരിക്കുമെന്നും എയര്‍ ഇന്ത്യ വ്യക്തമാക്കി.

കമ്പനിയുടെ ഡയറക്ടര്‍-ഇന്‍-ഫ്‌ലൈറ്റ് സര്‍വീസിനും ഡിജിസിഎ പിഴ  ചുമത്തിയിട്ടുണ്ട്. 2022 നവംബര്‍ 26-നായിരുന്നു സംഭവം. ന്യൂയോര്‍ക്ക് ഡല്‍ഹി എയര്‍ ഇന്ത്യ വിമാനത്തിലെ ബിസിനസ് ക്ലാസില്‍ വെച്ച് ശങ്കര്‍ മിശ്ര എന്നയാള്‍ സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ചുവെന്നാണ് പരാതി. ഇയാള്‍ മദ്യലഹരിയില്‍ആയിരുന്നെന്നാണ് സൂചന.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


ഇതിന് പിന്നാലെ ശങ്കര്‍ മിശ്രയെ പോലീസ് അറസ്റ്റ് ചെയ്യുകയും കോടതിയില്‍ ഹാജരാക്കി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ശങ്കര്‍ മിശ്ര പരാതിക്കാരിക്ക് സന്ദേശങ്ങള്‍ അയച്ചിരുന്നുവെന്നും പതിനയ്യായിരം രൂപ നല്‍കി കേസ് ഒതുക്കാന്‍ ശ്രമിച്ചുവെന്നും ആരോപണമുണ്ടായിരുന്നു.

ഇതേ തുടര്‍ന്ന് ശങ്കര്‍ മിശ്രയ്ക്കെതിരെ എയര്‍ലൈന്‍ നാല് മാസത്തെ പറക്കല്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. നവംബറില്‍ നടന്ന സംഭവം കമ്പനി റിപ്പോര്‍ട്ട് ചെയ്യുന്നത് നുവരി നാലിനാണ്. ഇത് വലിയ പ്രശ്‌നമുണ്ടാക്കിയിരുന്നു. സംഭവത്തിന് പിന്നാലെ മുംബൈ സ്വദേശിയായ ശങ്കര്‍ മിശ്രയെ വെല്‍സ് ഫാര്‍ഗോ കമ്പനി ജോലിയില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു.

 

 

Latest News