Sorry, you need to enable JavaScript to visit this website.

മുന്‍ധാരണകള്‍ തിരുത്തി; പ്രേക്ഷകനെ മയക്കി നന്‍പകല്‍

കൊച്ചി- ഉച്ചമയക്കത്തില്‍ ജെയിംസ് കണ്ട സ്വപ്‌നമാണോ, അതോ മലയാളിയായ ജെയിംസില്‍ തമിഴനായ സുന്ദരം പരകായപ്രവേശം നടത്തിയതാണോ. പ്രേക്ഷകന് ഉത്തരം കണ്ടെത്താനുള്ള ചോദ്യങ്ങള്‍ ബാക്കിവെച്ച് 'നന്‍പകല്‍ നേരത്ത് മയക്കം' അവസാനിക്കുമ്പോള്‍ പുതിയൊരു സിനിമാനുഭവം ആസ്വദിച്ച ത്രില്ലിലായിരുന്നു പ്രേക്ഷകര്‍. കേരള രാജ്യാന്തര ചലചിത്രോത്സവത്തില്‍ പ്രേക്ഷകരുടെ നിറഞ്ഞ കൈയടി നേടിയ ചിത്രം ഇന്നലെ തീയറ്ററുകളില്‍ റിലീസ് ചെയ്തപ്പോള്‍ എല്ലാത്തരം പ്രേക്ഷകരും ഇരു കൈയും നീട്ടി സ്വീകരിക്കുന്ന കാഴ്ചയാണ് കണ്ടത്.
അവാര്‍ഡ് ചിത്രം കാണാന്‍ തിയറ്ററില്‍ ആളുണ്ടാവില്ലെന്ന മുന്‍ധാരണയെ ആദ്യദിനം തന്നെ തകര്‍ക്കാന്‍ ലിജോ- മമ്മൂട്ടി കോമ്പിനേഷന് കഴിഞ്ഞു. ആദ്യ ഷോകളില്‍ മികച്ച പ്രതികരണം ലഭിച്ചതോടെ സിനിമക്ക് വലിയ രീതിയിലുള്ള അഡ്വാന്‍സ് ബുക്കിംഗാണ് ലഭിക്കുന്നത്.
മമ്മൂട്ടി കമ്പനിയുടെ പേരില്‍ മമ്മൂട്ടി ആദ്യമായി നിര്‍മ്മിച്ച ചിത്രം  ദുല്‍ഖര്‍ സല്‍മാന്റെ വേഫെറെര്‍ ഫിലിംസ് ആണ് തിയറ്ററുകളില്‍ എത്തിച്ചത്. 150 ഓളം തീയറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്തത്. അമേരിക്കയില്‍ 36 തീയറ്ററുകളിലും ചിത്രം റിലീസ് ചെയ്തു. രമ്യ പാണ്ഡ്യന്‍, അശോകന്‍, കൈനകരി തങ്കരാജ്, സുരേഷ് ബാബു, ചേതന്‍ ജയലാല്‍, അശ്വന്ത് അശോക് കുമാര്‍, രാജേഷ് ശര്‍മ്മ, അന്തരിച്ച തമിഴ് താരം പൂ രാമു തുടങ്ങിയവരാണ് അഭിനയിച്ചിരിക്കുന്നത്. തേനി ഈശ്വര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം, എഡിറ്റിംഗ് ദീപു എസ് ജോസഫ്, ലിജോ ജോസ് പെല്ലിശ്ശേരിയുടെ കഥയ്ക്ക് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് എസ് ഹരീഷ് ആണ്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News