Sorry, you need to enable JavaScript to visit this website.

വോയിസും സ്റ്റാറ്റസാക്കാം; വാട്‌സ്ആപ്പില്‍ പുതിയ ഫീച്ചര്‍ വരുന്നു

ശബ്ദസന്ദേശങ്ങള്‍ സ്റ്റാറ്റസ് ആക്കുന്നതിനുള്ള പുതിയ വാട്‌സ്ആപ്പില്‍ പരീക്ഷിക്കുന്നു. ആന്‍ഡ്രോയിഡ് ബീറ്റ പതിപ്പില്‍( 2.23.2.8) ഈ സൗകര്യം പരീക്ഷണാര്‍ഥം ലഭ്യമാക്കിയിരിക്കയാണ്. വോയ്‌സ് നോട്ട് സ്റ്റാറ്റസ് അപ്‌ഡേറ്റാക്കാന്‍ ബീറ്റ ഉപയോക്താക്കള്‍ക്ക് സാധിച്ചതായി വാട്‌സ്ആപ്പിലെ പുതുമകള്‍ നേരത്തെ അറിയിക്കുന്ന വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്തു.
വേയിസ് നോട്ട് സ്റ്റാറ്റസ് ഫീച്ചര്‍ അവതരിപ്പിക്കുന്നതിനെക്കുറിച്ച് വാട്‌സ്ആപ്പ് ആലോചിക്കുന്നതായി നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മെറ്റ ഉടമസ്ഥതയിലുള്ള ജനപ്രിയ മെസേജിംഗ് പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പ് ഉടന്‍ തന്നെ ഇത് എല്ലാ ഉപയോക്താക്കള്‍ക്കും ലഭ്യമാക്കും.  
സ്റ്റാറ്റസായി അപ് ലോഡ് ചെയ്യുന്ന ഓഡിയോ 24 മണിക്കൂറിനുശേഷം അപ്രത്യക്ഷമാകുന്ന തരത്തിലാണ് പുതിയ ഫീച്ചര്‍.
ടെക്‌സ്റ്റ് സ്റ്റാറ്റസ് വിഭാഗത്തില്‍ പുതിയ മൈക്രോഫോണ്‍ ഐക്കണ്‍ ലഭ്യമാക്കിയിരിക്കയാണ്. ഇതില്‍ ടാപ്പുചെയ്ത് വോയ്‌സ് സ്റ്റാറ്റസ് അപ്‌ലോഡ് ചെയ്യാം. റെക്കോര്‍ഡുചെയ്ത വോയ്‌സ് അപ്‌ലോഡ് ചെയ്യുന്നതിന് മുമ്പ് ഡിലീറ്റ് ചെയ്യാനും കഴിയും. വീഡിയോ, ഫോട്ടോ സ്റ്റാറ്റസുകള്‍ക്കായുള്ള സ്വകാര്യതാ ക്രമീകരണങ്ങള്‍ വോയ്‌സ് അടിസ്ഥാനമാക്കിയുള്ളവക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്.  വോയ്‌സ് സ്റ്റാറ്റസുകള്‍ എന്‍ഡ്ടുഎന്‍ഡ് എന്‍ക്രിപ്റ്റ് ചെയ്തിട്ടുണ്ട്. ഉപയോക്താക്കള്‍ക്ക് അവ ഷെയര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന ആളുകളെ തിരഞ്ഞെടുക്കുകയും ചെയ്യാം. എല്ലാ കോണ്‍ടാക്റ്റുകളും അല്ലെങ്കില്‍ തിരഞ്ഞെടുത്ത കോണ്‍ടാക്റ്റുകള്‍ എന്നിങ്ങനെ ഷെയര്‍ ചെയ്യാനുള്ള ഓപ്ഷനാണ് ചേര്‍ത്തിരിക്കുന്നത്.
ഉപയോക്താക്കള്‍ക്ക് 30 സെക്കന്‍ഡ് വരെയുള്ള വോയ്‌സ് നോട്ട് പങ്കുവെക്കാന്‍ കഴിയും. പരീക്ഷണാര്‍ഥം ലഭ്യമാക്കിയിരിക്കെ, അടുത്തുതന്നെ എല്ലാവര്‍ക്കും ലഭ്യമാകുമെന്നാണ് കരുതുന്നത്. ചാറ്റ് ലിസ്റ്റ് വഴിയോ മെസേജ് നോട്ടിഫിക്കേഷന്‍ വഴിയോ തന്നെ ആളുകളെ  നേരിട്ട് ബ്ലോക്ക് ചെയ്യാന്‍ സാധിക്കുന്ന ഫീച്ചറും  വാട്ട്‌സ്ആപ്പ് പരീക്ഷിക്കുന്നുണ്ട്.

 

Latest News