പിണങ്ങിപ്പോയ യുവതി ഭര്‍തൃബന്ധുവിന്റെ വിവാഹത്തിനെത്തി, കൈകാര്യം ചെയ്തു

കോട്ടയം - യുവതിയെയും ബന്ധുക്കളെയും ആക്രമിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍.വാകത്താനത്ത് ഭര്‍ത്താവിന്റെ  ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കുവാന്‍ എത്തിയ യുവതിയെയും ബന്ധുക്കളെയും ആക്രമിച്ച കേസില്‍ വാകത്താനം പുത്തന്‍ചന്ത ഭാഗത്ത് ചിറത്തലാട്ട് വീട്ടില്‍ വര്‍ഗീസ് ജോര്‍ജ് മകന്‍ ഫ്രെഡി ജോര്‍ജ് വര്‍ഗീസ് (33), ബന്ധുകൂടിയായ  ചിറത്തലാട്ട് വീട്ടില്‍  പെനി.സി.നൈനാന്‍ മകന്‍ നൈനാന്‍വി.പി (27) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. യുവതിയും ഭര്‍ത്താവും തമ്മില്‍ പിണങ്ങി താമസിച്ചു വരികയായിരുന്നു. ഇതിനിടയില്‍ ഭര്‍ത്താവിന്റെ ബന്ധുവിന്റെ വിവാഹത്തില്‍ യുവതി പങ്കെടുത്തതിലുള്ള വിരോധം മൂലം ഭര്‍ത്താവും,സഹോദരനും സുഹൃത്തുക്കളും ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു.യുവതിയുടെ പരാതിയെ തുടര്‍ന്ന്  ഭര്‍ത്താവിന്റെ സഹോദരനെയും, സുഹൃത്തിനെയും പിടികൂടുകയുമായിരുന്നു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News