Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ചെക്കന്റെ വീട്ടിലെത്തി മണവാട്ടി; പെണ്ണുകാണലിലെ നാട്ടുനടപ്പ് പൊളിച്ച് നടി മാളവിക

നടൻ തേജസ് ജ്യോതിയുമായാണ് നടി മാളവികയുടെ വിവാഹം നിശ്ചയിച്ചിട്ടുള്ളത്. വിവാഹ നിശ്ചയത്തിന് പ്രത്യേക ചടങ്ങൊന്നും ഉണ്ടായിരുന്നില്ല. വരന്റെ വീട്ടിൽ വച്ച് ഞാനുൾപ്പെടെ ഇരുവീട്ടുകാരും ഒരുമിച്ചിരുന്ന് വിവാഹ തിയ്യതി നിശ്ചയിക്കുകയായിരുന്നുവെന്ന് നടി മാളവിക പറഞ്ഞു.
 

 പെണ്ണു കാണാൻ വരനും വരന്റെ വീട്ടുകാരും പെൺവീട്ടിലേക്ക് വരും. അതേപോലെ വരനെയും വരന്റെ വീട്ടുകാരെയും കാണാൻ വധുവില്ലാതെ പെൺവീട്ടുകാരും പോകുന്നതാണ് വിവാഹാന്വേഷണത്തിലെ നാട്ടുനടപ്പ്. 
 വിവാഹശേഷം തനിക്കു താമസിക്കാനുള്ള വരന്റെ വീടും പരിസരവും കാണാൻ ഏറ്റവും അർഹയായ വധുവിന് ഒഴികെയുള്ളവർക്കെല്ലാം അവസരം ലഭിക്കുന്നതാണ് കേരളത്തിലെ വിവാഹം ഉറപ്പിക്കലിലെ പൊതുരീതി. കാലം ഏറെ മുന്നോട്ടുപോയെങ്കിലും, വിദ്യാസമ്പന്നരായ തലമുറയിൽ പോലും ഈ രീതിയിൽ കാര്യമായ മാറ്റമുണ്ടായിട്ടില്ല. പ്രബുദ്ധതയുടെ അട്ടിപ്പേറ് അവകാശപ്പെടുമ്പോഴും പ്രതിശ്രുത വരന്റെ വീട് വിവാഹത്തിന് മുമ്പ് പ്രതിശ്രുത വധു കാണുന്നതിന് മലയാളികൾ പൊതുവേ എതിരാണ്. അതല്ലെങ്കിൽ താൽപര്യം കാണിക്കാറില്ല എന്നതാണ് നേര്. എന്നാൽ ഈ രീതി പൊളിച്ചെഴുതിയിരിക്കുകയാണ് നടിയും നർത്തകിയുമായ മാളവിക കൃഷ്ണദാസ്.
 നടി പങ്കുവച്ച 'ചെക്കൻ കാണൽ' എന്ന വീഡിയോയിലാണ് തന്റെ വരനെ കാണാൻ പോയ കഥ നടി തുറന്നുപറഞ്ഞത്. വിവാഹത്തിന് മുമ്പ് മാളവികയുടെ വീട്ടിലേക്ക് വരനും വീട്ടുകാരും വന്ന് കണ്ടത് പോലെ വരന്റെ വീട്ടിലേക്ക് മാളവികയും കുടുംബവും പോയതാണ് വീഡിയോയിൽ പറയുന്നത്.  സാധാരണയായി വിവാഹാന്വേഷണത്തിന് പെൺകുട്ടികൾ വരന്റെ വീട്ടിലേക്ക് പോകാറില്ല. പെൺവീട്ടുകാർ മാത്രമാണ് വരന്റെ വീടും സാഹചര്യവും നേരിൽ ചെന്ന് കണ്ട് അന്വേഷിക്കുക. 'വിവാഹ ശേഷം മാത്രം വധുവിനെ വരന്റെ വീട്ടിലേക്ക് കയറ്റുക' എന്ന കാലങ്ങളായുള്ള രീതിയാണ് മാളവികയുടെ വീഡിയോ വന്നതോടെ ചർച്ചയാവുന്നത്. സെലിബ്രിറ്റികൾക്കിടയിലും സമ്പന്നർക്കിടയിലും മാത്രം ഇത്തരം മാറ്റങ്ങൾ മതിയോ, സാധാരണക്കാർക്കിടയിലും ഈ മാറ്റം നല്ലതല്ലേ എന്നാണ് സമൂഹമാധ്യമങ്ങളിലെ ചോദ്യവും ചർച്ചയും.
 റിയാലിറ്റി ഷോകളിലൂടെ ടെലിവിഷൻ രംഗത്തേക്ക് കടന്നുവന്ന നടി മാളവിക 'നായികാ നായകൻ' എന്ന ഷോയിലൂടെയാണ് കൂടുതൽ പ്രശസ്തയായത്. ഈ ഷോയിൽ സഹതാരമായിരുന്ന തേജസ് ജ്യോതിയുമായാണ് മാളവികയുടെ വിവാഹം ഉറപ്പിച്ചിട്ടുള്ളത്. തേജസുമായി നേരത്തെ പരിചയമുണ്ടെങ്കിലും വീട്ടുകാർ പറഞ്ഞുറപ്പിച്ച വിവാഹമാണിതെന്ന് നടി നേരത്തെതന്നെ പ്രതികരിച്ചിരുന്നു. വിവാഹ നിശ്ചയത്തിന് പ്രത്യേക ചടങ്ങൊന്നും ഉണ്ടായിരുന്നില്ല. വരന്റെ വീട്ടിൽ വച്ച് ഞാനുൾപ്പെടെ ഇരുവീട്ടുകാരും ഒരുമിച്ചിരുന്ന് വിവാഹ തിയ്യതി നിശ്ചയിക്കുക മാത്രമായിരുന്നുവെന്നും മാളവിക പറഞ്ഞു.
 

Latest News