Sorry, you need to enable JavaScript to visit this website.

നടന്‍മാരായ മമ്മുട്ടിയും ഷാരൂഖ് ഖാനും ആസിഫ് അലിയും മുസ്‌ലീം ലീഗില്‍ അംഗത്വമെടുത്തു? ഉത്തരം മുട്ടി പാര്‍ട്ടി നേതൃത്വം.

തിരുവനന്തപുരം :  നടന്‍മാരായ മമ്മുട്ടിയും ഷാരൂഖ് ഖാനും ആസിഫ് അലിയുമെല്ലാം മുസ്‌ലീം ലീഗില്‍ അംഗത്വമെടുത്തോ ? എന്തായാലും പാര്‍ട്ടി അംഗത്വ വിതരണം കഴിഞ്ഞപ്പോള്‍ അവരുടെയെല്ലാം പേരുകള്‍ അംഗത്വ ലിസ്റ്റിലുണ്ട്. നേമം മണ്ഡലത്തിലെ കളിപ്പാന്‍കുളം വാര്‍ഡില്‍ നിന്നാണ് ഇവരെ അംഗങ്ങളാക്കിയിട്ടുള്ളത്. നടി മിയ ഖലീഫ വരെ ഈ വര്‍ഡില്‍ നിന്ന് അംഗത്വ പട്ടികയിലെത്തിയിട്ടുണ്ട്. എങ്ങനെയാണ് ഇത്തരത്തില്‍ വ്യാജമായി അംഗത്വ പട്ടികയിലേക്ക് ആളുകളെ കയറ്റിയതെന്നതിനെക്കുറിച്ച് പാര്‍ട്ടി സംസ്ഥാന നേതൃത്വം അന്വേഷണം പ്ര്ഖ്യാപിച്ചിരിക്കുകയാണ്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


വീടുകളില്‍ കയറിയിറങ്ങി അംഗത്വ വിതരണം നടത്തി അവരുടെ പേരും വിലാസവും തിരിച്ചറിയല്‍ കാര്‍ഡ് നമ്പറും ഫോണ്‍ നമ്പറും ഓണ്‍ലൈനില്‍ അപ് ലോഡ് ചെയ്യാനാണ് പ്രവര്‍ത്തകര്‍ക്ക് പാര്‍ട്ടി നിര്‍ദ്ദേശം നല്‍കിയിരുന്നത്. ഓരോ വാര്‍ഡിനും ഇതിനായി പാസ് വേര്‍ഡും നല്‍കിയിരുന്നു. ഇതെല്ലാം കഴിഞ്ഞ് അംഗത്വ പട്ടിക പാര്‍ട്ടി നിശ്ചയിച്ച കോഴിക്കോട് സംസ്ഥാന കമ്മറ്റി ഓഫീസിലുള്ള കോ-ഓര്‍ഡിനേറ്റര്‍ പരിശോധിച്ചപ്പോഴാണ് മമ്മുട്ടിയും ഷാറൂഖ് ഖാനും ആസിഫ് അലിയുമെല്ലാം ലിസ്റ്റിലുള്ളത്. ചില സ്ഥലങ്ങളില്‍ കമ്പ്യൂട്ടര്‍ സെന്റര്‍ വഴിയാണ് വിവരങ്ങള്‍ അപലോഡ് ചെയ്തത്. അപ്പോള്‍ സംഭവിച്ചതാണോ അല്ലെങ്കില്‍ ആരെങ്കിലും കരുതിക്കൂട്ടി ചെയ്തതാണോ എന്നാണ് പാര്‍ട്ടി അന്വേഷിക്കുന്നത്. എന്തായാലും ഇത് സംബന്ധിച്ച് വാര്‍ത്ത പുറത്ത് വന്നത് പാര്‍ട്ടിക്ക് ആകെ നാണക്കേടായി.

പാര്‍ട്ടി പ്രവര്‍ത്തകരുടെ എണ്ണത്തില്‍ മുസ്‌ലീം  ലീഗിന് റെക്കോര്‍ഡ് വര്‍ധനവാണ് ഇക്കുറി ഉണ്ടായിരിക്കുന്നതെന്നാണ് കഴിഞ്ഞ ദിവസം പാര്‍ട്ടി നേതൃത്വം വ്യക്തമാക്കിയിരുന്നത്.  കഴിഞ്ഞ നവംബറിലെ അംഗത്വവിതരണം പൂര്‍ത്തിയായപ്പോള്‍ കേരളത്തില്‍ 24.33 ലക്ഷം അംഗങ്ങളാണ് പാര്‍ട്ടിക്കുള്ളതെന്ന് അവകാശപ്പെടുന്നത്. അംഗങ്ങളില്‍ 51% സ്ത്രീകളാണെന്നും 61% പേര്‍ 35 വയസില്‍ താഴെയുള്ളവരാണെന്നും ലീഗ് നേതൃത്വം വ്യക്തമാക്കി. 2016-ലെ അംഗത്വവിതരണത്തെ അപേക്ഷിച്ച് ഇക്കുറി 2,33,295 അംഗങ്ങളുടെ വര്‍ധനയുണ്ടായി.

പ്രവര്‍ത്തകരുടെ എണ്ണത്തിലെ വര്‍ദ്ധനവ്, ലീഗിന്റെ സന്ദേശം യുവാക്കളിലേക്കും വനിതകളിലേക്കും മികച്ചരീതിയില്‍ എത്തിയതിന്റെ തെളിവാണിതെന്ന് സംസ്ഥാനാധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍ വ്യക്തമാക്കിയിരുന്നു. കാമ്പസുകളില്‍ എം.എസ്.എഫിനു ലഭിച്ച വോട്ടില്‍ ഭൂരിഭാഗവും പെണ്‍കുട്ടികളുടേതാണ്. സ്ത്രീസമൂഹം ലീഗിനെ വന്‍തോതില്‍ അംഗീകരിക്കുന്നതായി ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി വ്യക്തമാക്കിയിരുന്നു.

 

Latest News