നടന്‍ വിക്രമിന്റെ മകള്‍ വിവാഹിതയായി

ചെന്നൈ- തമിഴ് സൂപ്പര്‍ സ്റ്റാര്‍ വിക്രമിന്റെ മകള്‍ അക്ഷിതയും ഡി.എം.കെ. അധ്യക്ഷന്‍ കരുണാനിധിയുടെ പേരമകന്‍ മനു രഞ്ജിത്തും വിവാഹിതരായി. ഗോപാലപുരത്ത് കരുണാനധിയുടെ കുടുംബ വീട്ടിലായിരുന്നു ചടങ്ങ്. കഴിഞ്ഞ വര്‍ഷം ഇവരുടെ വിവാഹം നിശ്ചയിച്ചിരുന്നു. വിവാഹച്ചടങ്ങ് ലളിതമായിരുന്നെങ്കിലും എം.ആര്‍.സി നഗറിലെ മേയര്‍ രാമനാഥന്‍ ഹാളില്‍ വന്‍ വിവാഹ പാര്‍ട്ടി സംഘടിപ്പിച്ചിരുന്നു.
വിജയ ചന്ദ്രന്‍ സംവിധാനം ചെയ്യുന്ന വിക്രം ചിത്രമായ സ്‌കെച്ച് ഉടന്‍ റിലീസ് ചെയ്യാനിരിക്കയാണ്. ചിത്രത്തിന്റെ ട്രെയ്‌ലര്‍ വൈറലായിരുന്നു.
 

Latest News