Sorry, you need to enable JavaScript to visit this website.

കാണാതായ പെണ്‍കുട്ടികളില്‍ ഒരാളെ ഇനിയും കണ്ടെത്താനായില്ല, അന്വേഷണം ഊര്‍ജിതം

പത്തനംതിട്ട- പത്തനംതിട്ടയില്‍നിന്ന് കാണാതായ നാലു പെണ്‍കുട്ടികളില്‍ ഒരാളെക്കൂടി കണ്ടെത്തി. പാലക്കാട് റെയില്‍വേ സ്‌റ്റേഷനില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. രണ്ടുപേരെ ഇന്നലെ രാത്രി വൈകി ആലപ്പുഴ റെയില്‍വേ സ്‌റ്റേഷനില്‍നിന്ന് കണ്ടെത്തിയിരുന്നു. ശേഷിക്കുന്ന ഒരാള്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
പത്തനംതിട്ട ജില്ലയില്‍ വിവിധ സ്‌കൂളുകളില്‍നിന്നാണ് നാലു പെണ്‍കുട്ടികളെ ദുരൂഹസാഹചര്യത്തില്‍ കാണാതായത്. നഗരത്തിലെ സ്‌കൂളിലെ വിദ്യാര്‍ഥിനികളായ 2 പെണ്‍കുട്ടികളെയും തിരുവല്ലയ്ക്കടുത്ത് ഓതറയിലുള്ള സ്‌കൂളിലെ രണ്ടു കൂട്ടികളെയുമാണ് കാണാതായത്. 13-15 പ്രായമുള്ളവരാണ് ഇവര്‍. ഓതറയിലെ കുട്ടികള്‍ രാവിലെ സ്‌കൂളില്‍ എത്തിയിരുന്നില്ല. പത്താം ക്ലാസ് വിദ്യാര്‍ഥികളായ ഇവരെ രാത്രി വൈകി ആലപ്പുഴ റെയില്‍വേ സ്‌റ്റേഷനില്‍നിന്ന് കണ്ടെത്തി.
മറ്റു രണ്ടു പെണ്‍കുട്ടികളെ ബുധന്‍ വൈകുന്നേരം മുതലാണ് കാണാതായത്. ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇവരിലൊരാളെയാണ് പാലക്കാട് റെയില്‍വേ സ്‌റ്റേഷനില്‍നിന്ന് കണ്ടെത്തിയിരിക്കുന്നത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News