Sorry, you need to enable JavaScript to visit this website.

VIDEO ഒരാഴ്ച നീണ്ടുനിന്ന മഴക്കാലം; ബുധനാഴ്ച ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് മക്കയില്‍

ജിദ്ദ - ബുധനാഴ്ച സൗദിയില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് മക്ക പ്രവിശ്യയില്‍ പെട്ട ലൈത്തിലെ അല്‍വുസ്ഖ ഗ്രാമത്തിലാണെന്ന് പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം പറഞ്ഞു. ഇവിടെ 72.2 മില്ലിമീറ്റര്‍ മഴ ലഭിച്ചു. റാബിഗ് കിംഗ് അബ്ദുല്ല യൂനിവേഴ്‌സിറ്റിയില്‍ 15.2 മില്ലിമീറ്റര്‍ മഴയും ലഭിച്ചു. അല്‍ഖസീമിലെ ഉനൈസയില്‍ 69 ഉം റിയാദ് അല്‍ഖബ്‌റായില്‍ 50 ഉം മദീന പ്രവിശ്യയിലെ അല്‍ഹിജ്‌റയില്‍ 47.2 ഉം മദീനയില്‍ 42.2 ഉം ഹായില്‍ പ്രവിശ്യയിലെ അല്‍ഗസാലയിലെ അല്‍മുസ്തജിദ ഗ്രാമത്തില്‍ 34.4 ഉം ഹായില്‍ എയര്‍പോര്‍ട്ടില്‍ 25 ഉം ഉത്തര അതിര്‍ത്തി പ്രവിശ്യയില്‍ അറാര്‍ എയര്‍പോര്‍ട്ടില്‍ 25.7 ഉം റഫ്ഹായില്‍ 14.8 ഉം റിയാദ് പ്രവിശ്യയില്‍ പെട്ട റുമാഹിലെ ഹഫര്‍ അല്‍ഹന്‍ശ് ഗ്രാമത്തില്‍ 5.6 ഉം താദഖിലെ മുല്‍ഹിം ഗ്രാമത്തില്‍ 5.4 ഉം മില്ലിമീറ്റര്‍ മഴയാണ് ബുധനാഴ്ച ലഭിച്ചത്.


ബുധനാഴ്ചയിലെ കണക്കുകള്‍ പ്രകാരം രാജ്യത്തെ അണക്കെട്ടുകളില്‍ 63,36,54,515 ഘനമീറ്റര്‍ വെള്ളമുണ്ട്. 3,63,92,356 ഘനമീറ്റര്‍ ജലം ബുധനാഴ്ച അണക്കെട്ടുകളില്‍ ഒഴുകിയെത്തി. ഷട്ടറുകള്‍ വഴി 12,33,364 ഘനമീറ്റര്‍ ജലം തുറന്നുവിട്ടു. അണക്കെട്ടുകളോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ജലശുദ്ധീകരണശാലകളില്‍ 69,974 ഘനമീറ്റര്‍ ജലം ഉപയോഗിച്ചു. ബുധനാഴ്ച ആകെ 13,03,338 ഘനമീറ്റര്‍ ജലം അണക്കെട്ടുകളുടെ ഷട്ടറുകള്‍ വഴി തുറന്നുവിടുകയും ജലശുദ്ധീകരണശാലകളില്‍ ഉപയോഗിക്കുകയും ചെയ്തതായി പരിസ്ഥിതി, ജല, കൃഷി മന്ത്രാലയ റിപ്പോര്‍ട്ട് പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News