Sorry, you need to enable JavaScript to visit this website.

വീറും വാശിയും കൂടി; കണ്ണൂരും കോഴിക്കോടും കട്ടക്ക്

Read More

കോഴിക്കോട് - സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ മൂന്നാം ദിവസമായ ഇന്ന് എല്ലാ വേദികളിലും മത്സരം ആരംഭിച്ചപ്പോൾ വീറും വാശിയും കൂടി. 61-മത് കലോത്സവത്തിലെ കപ്പടിക്കാൻ കണ്ണൂരും കോഴിക്കോടും തമ്മിൽ കട്ടക്ക് പോരാട്ടമാണ് നടക്കുന്നത്. 
 458 പോയിന്റുമായി കണ്ണൂർ ജില്ല ഒന്നാമതും 453 പോയിന്റുമായി ആതിഥേയരായ കോഴിക്കോട് ജില്ല രണ്ടാം സ്ഥാനത്തുമാണ്. 448 പോയിന്റുമായി നിലവിലെ ജേതാക്കളായ പാലക്കാട് മൂന്നാം സ്ഥാനത്തുമുണ്ട്. 439 പോയിന്റുമായി തൃശൂരും 427 പോയിന്റുമായി മലപ്പുറവും തൊട്ടുപിന്നിലുണ്ട്.
 സ്‌കൂൾ തലത്തിൽ തിരുവനന്തപുരം കാർമെൽ ഇ.എം.എച്ച്.എസ് എസ്സാണ് 87 പോയിന്റുമായി ഒന്നാമത്. കണ്ണൂർ സെന്റ് തെരാസസ് ആംഗ്ലോ ഇന്ത്യൻ എച്ച്. എസ്.എസ് 73 പോയിന്റുമായി രണ്ടാം സ്ഥാനത്തുണ്ട്.
 ആകെയുടെ 239 ൽ 119 ഇനങ്ങളാണ് ഇതുവരെ പൂർത്തിയായത്. ഹൈസ്‌കൂൾ ജനറൽ വിഭാഗത്തിൽ 96ൽ 49ഉം ഹയർസെക്കൻഡറി വിഭാഗത്തിൽ 105ൽ 50, ഹൈസ്‌കൂൾ അറബിക് 19ൽ 11, ഹൈസ്‌കൂൾ സംസ്‌കൃതം 19ൽ 9ഉം ഇനങ്ങളാണ് പൂർത്തിയായത്.
 മൂന്നാം ദിനമായ ഇന്ന് 55 മത്സരങ്ങളാണ് വേദിയിൽ പൂർത്തീകരിക്കേണ്ടത്. തിരുവാതിരക്കളി, കുച്ചുപ്പുടി, അറബനമുട്ട്, വട്ടപ്പാട്ട്, മാപ്പിളപ്പാട്ട്, തുള്ളൽ തുടങ്ങിയ ഇനങ്ങളാണ് വിവിധ വേദിയിൽ അരങ്ങേറുക. എല്ലാ വേദികളിലേക്കും നല്ല ജനപ്രവാഹമാണ് രാവിലെ മുതലെ പ്രകടമാവുന്നത്.
 

Latest News